Advertisment

'മുഖ്യമന്ത്രി ഇന്നുവരെ ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചിട്ടില്ല, ജയ്ഹിന്ദ് എന്ന് പറഞ്ഞിട്ടില്ല; ഇടത്-വലത് മുന്നണികൾ ജനങ്ങളിൾ ഭിന്നിപ്പുണ്ടാക്കി വർഗീയ ധ്രുവീകരണമുണ്ടാക്കി വോട്ട് പിടിക്കാൻ ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

New Update
surendran

തിരുവനന്തപുരം: ഇടത്-വലത് മുന്നണികൾ ജനങ്ങളിൾ ഭിന്നിപ്പുണ്ടാക്കി വർഗീയ ധ്രുവീകരണമുണ്ടാക്കി വോട്ട് പിടിക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി സിഎഎ സെമിനാറുകളിൽ മാത്രം പങ്കെടുക്കുകയാണ്.

Advertisment

മുഖ്യമന്ത്രി ഇന്നുവരെ ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചിട്ടില്ല, ജയ്ഹിന്ദ് എന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ്. മുസ്ലിം വിഭാഗത്തെ രണ്ടാംകിട പൗരമാരായി ചിത്രീകരിക്കുകയാണ്. ഇത് ഭരണഘടനയ്‌ക്കെതിരാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ലോകത്ത് നിന്ന് ആട്ടിയോടിക്കപ്പെട്ടവരെയെല്ലാം ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്.

ഇത് ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാതിരിക്കാനുളള നീക്കമാണ്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയാണെന്നും പ്രതിപക്ഷം മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Advertisment