ഇന്ത്യയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് സത്യസന്ധമായും, നിഷ്പക്ഷമായും, ഭരണഘടനാ വിധേയമായും നടത്തുമെന്ന് വിശ്വസിക്കാൻ പ്രയാസമായിരിക്കുകയാണെന്ന് കടന്നപ്പള്ളി രാമചന്ദ്രൻ

author-image
ഇ.എം റഷീദ്
Updated On
New Update
kadannappalli Untitleed.jpg

തിരുവനന്തപുരം: മതേതര ജനാതിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയിൽ നടക്കുമെന്ന് പറയുന്ന തെരഞ്ഞെടുപ്പ് സത്യസന്ധമായും, നിഷ്പക്ഷമായും, ഭരണഘടനാ വിധേയമായും, നടത്തുമെന്ന് വിശ്വസിക്കാൻ പ്രയാസമായിരിക്കുകയാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ.

Advertisment

ഭീകരതയുടെ അട്ടഹാസവുമാണ് ഡൽഹി മുഖ്യമന്ത്രി കെജിരിവാളിന്റെ അറസ്റ്റും തുടർ നടപടികളുമെന്ന് അദ്ദേഹം പറഞ്ഞു..

രാഷ്ട്രീയമായി തെറ്റായ മാർഗത്തിലൂടെ മതേതര ജനാതിപത്യ പരമാധികാര രാഷ്‌ടത്തിന്റെ നിലനിൽപ്തന്നെ തകർത്തു രാജ്യം ഏകമതരാഷ്‌ടമക്കാനുള്ള അത്യന്തം ആപത്കരമായ ഇത്തരം നീക്കങ്ങൾക്കെതിരായി ദേശാഭിമാനികളായ ജനങ്ങൾ ശക്തമായി രണ്ടാം സ്വാതന്ത്ര സമരവേശത്തോടെ രംഗത്തിറങ്ങേണ്ട സമയമാണിതെന്നും, ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധം രേഖപെടുത്തേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

Advertisment