Advertisment

കരമന അഖില്‍ വധക്കേസ്: സുമേഷിനായി തിരച്ചില്‍ തുടരുന്നു

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മറ്റൊരു പ്രതി സുമേഷിനായുള്ള തിരച്ചില്‍ തുടരുന്നതായി പൊലീസ് പറയുന്നു.കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് അപ്പു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
akhil Untitleda3232.jpg

തിരുവനന്തപുരം: കരമന അഖില്‍ വധക്കേസില്‍ മറ്റൊരു പ്രധാന പ്രതി കൂടി പിടിയില്‍. അപ്പു എന്നു വിളിക്കുന്ന അഖിലിന് പുറമേ വിനീത് രാജും കൂടി പിടിയിലായതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി.

Advertisment

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മറ്റൊരു പ്രതി സുമേഷിനായുള്ള തിരച്ചില്‍ തുടരുന്നതായി പൊലീസ് പറയുന്നു.കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് അപ്പു.

രാജാജി നഗറില്‍ നിന്നാണ് വിനീത് രാജിനെ ഷാഡോ പൊലീസ് പിടികൂടിയത്. വിനീതാണ് കല്ലുകൊണ്ട് അഖിലിന്റെ തലയ്ക്കടിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

തമിഴ്നാട്ടിലെ വെള്ളിലോഡ് എന്ന സ്ഥലത്തു നിന്ന് ഇന്ന് പുലര്‍ച്ചെയാണ് അപ്പുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെ നാലുപേര്‍ നേരത്തെ പിടിയിലായിരുന്നു.

Advertisment