പെൻഷൻകാർക്ക് സൊറ പറയാൻ ഇടമൊരുക്കി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്താഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം സബ് ട്രഷറിയിൽ എത്തുന്ന ഇടപാടുകാർക്ക് പ്രധാനമായും വിശ്രമിക്കുവാനും വർത്തമാനം പറഞ്ഞു സൗഹൃദം പുതുക്കുവാനും പരസ്പരം പരിചയപ്പെടുന്നതിനും വിശ്രമിക്കുന്നതിനും "സൊറയിടം " എന്ന പേരിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൻ്റെ മേൽനോട്ടത്തിലാണ് പച്ചപ്പിണിയിച്ച് പ്രകൃതി ദത്തമായ വിശ്രമകേന്ദ്രമൊരുക്കിയത്.

New Update
sorayidam

കഴക്കൂട്ടം: കഴക്കൂട്ടത്തെ സബ്ട്രഷറിയിൽ ഇടപാടുകൾക്കെത്തുന്നവർക്കും പെൻഷൻകാർക്കും ട്രഷറി ഇടപാടുകൾ നടത്തുന്നതിനോടൊപ്പം പഴയ സുഹൃത്തുക്കൾക്കൊപ്പം അല്പനേരം സൊറ പറഞ്ഞിരിക്കുകയുമാവാം.

Advertisment

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്താഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം സബ് ട്രഷറിയിൽ എത്തുന്ന ഇടപാടുകാർക്ക് പ്രധാനമായും വിശ്രമിക്കുവാനും വർത്തമാനം പറഞ്ഞു സൗഹൃദം പുതുക്കുവാനും പരസ്പരം പരിചയപ്പെടുന്നതിനും വിശ്രമിക്കുന്നതിനും "സൊറയിടം " എന്ന പേരിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൻ്റെ മേൽനോട്ടത്തിലാണ് പച്ചപ്പിണിയിച്ച് പ്രകൃതി ദത്തമായ വിശ്രമകേന്ദ്രമൊരുക്കിയത്.

സ്ഥലപരിമിതിയിൽ ഇടപാടുകാർക്ക് ഇരിക്കാനാവശ്യമായ സ്ഥല സൗകര്യമൊരുക്കാനാവാതെ ട്രഷറി അധികൃതർ ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ പുതിയൊരു ആശയവുമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഹരിപ്രസാദ് മുന്നോട്ടുവന്നു. പെൻഷൻ വിതരണം ചെയ്യുന്ന മാസാദ്യ ദിനങ്ങളിൽ ഈ തിരക്ക് ഏറെ വർദ്ധിക്കും.

പ്രായമേറിയ പെൻഷൻകാരുടെ വിശ്രമസ്ഥലം എന്ന നിരന്തര ആവശ്യം പരിഗണിച്ചാണ് സൊറയിടം തയാറാക്കിയത്.

ട്രഷറിക്കു സമീപമുള്ള കാടുപിടിച്ചു കിടന്ന സ്ഥലം സെൻ്റ് ആൻ്റണീസ് എൽപി സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ വൃത്തിയാക്കുകയും തണൽ മരത്തിൻ്റെ ചുവട്ടിൽ വൃത്താകൃതിയിൽ കസേരകൾ സജ്ജീകരിക്കുകയും ചെയ്തു.

പന്തലിച്ച മരച്ചില്ലകളിൽ വിവിധയിനം ചെടികൾ തൂക്കിയിട്ടും, റേഡിയോയിൽ നിന്ന് ഒഴുകുന്ന സംഗീതവും പക്ഷികളുടെ ശബ്ദങ്ങളും കൂടിച്ചേർന്ന ജൂറൽ ബന്ദി മനസ്സിനും ശരീരത്തിനും കുളിർമ നൽകുന്ന അനുഭവമായി മാറി. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും ഒരു രൂപ പോലും ചെലവഴിക്കാതെയാണ് വിശ്രമകേന്ദ്രമൊരുങ്ങിയത്.