Advertisment

പനിച്ചു വിറച്ച് കേരളം; ആറ് ദിവസത്തിനിടെ 66,880 രോഗികൾ, പടരുന്നത് പലതരം രോഗങ്ങൾ

എറണാകുളത്താണ് കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലകളിലും പനി കൂടുകയാണ്. മേയിൽ 1150 പേർക്കായിരുന്നു ഡെങ്കി ബാധിച്ചത്

New Update
fever Untitledja

തിരുവനന്തപുരം: കഴിഞ്ഞ ആറ് ദിവസത്തിനിടെ പനി ബാധിച്ച് ചികിത്സ തേടിയത് 66,880 പേർ. ഇതിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 652 പേർക്കാണ്. പലതരം രോഗങ്ങളാണ് സംസ്ഥാനത്ത് പടർന്നു പിടിക്കുന്നത്.

Advertisment

അതേസമയം മഴക്കാലപൂർവ ശുചീകരണത്തിലെ പാളിച്ചയാണ് പകർച്ചവ്യാധികൾ വർദ്ധിപ്പിക്കാൻ കാരണമെന്ന് വിമർശനം ഉയര്‍ന്നിട്ടുണ്ട്. 

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 159 പേർക്കാണ് കേരളത്തിൽ ഡെങ്കിപ്പനി സ്ഥീകരിച്ചത്. 42 പേർക്ക് എച്ച് 1 എൻ1 ഉം സ്ഥിരീകരിച്ചു. 11,050 പേരാണ് പനി ബാധിച്ച് ആശുപത്രിയിലെത്തിയത്. 77 പേര്‍ക്ക് എലിപ്പനിയും 96 പേര്‍ക്ക് മഞ്ഞപ്പിത്തവും കണ്ടെത്തി. ഒരാഴ്ചക്കിടെ 200 പേര്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചത്. 

കഴിഞ്ഞ മാസം 75 പേരാണ് വിവിധ പകര്‍ച്ചപ്പനികള്‍ ബാധിച്ച് മരിച്ചത്. ഒരാഴ്ചക്കിടെ 200 പേര്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചത്.

എറണാകുളത്താണ് കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലകളിലും പനി കൂടുകയാണ്. മേയിൽ 1150 പേർക്കായിരുന്നു ഡെങ്കി ബാധിച്ചത്

 

Advertisment