Advertisment

'കൃത്യമായ തെളിവ് എവിടെ ?'; ഹര്‍ജിയുമായി കോടതിയെ സമീപിക്കുമ്പോള്‍ കൃത്യതയും വ്യക്തതയും തെളിവും പരാതിക്കാരന് ഉണ്ടാകണം; വിഡി സതീശന്‍ 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കോടതി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
കോട്ടയത്തെ കെഎംസിസിഎസ് ബാങ്ക് തിരഞ്ഞെടുപ്പ്; സ്റ്റീഫൻ ജോർജ്ജ് ഉൾപ്പെടെ ഏഴ് പേരെഅയോഗ്യരാക്കി ഹൈക്കോടതി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തെളിവ് എവിടെയെന്ന് ഹര്‍ജിക്കാരനോട് കോടതി. ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ കൃത്യമായ തെളിവ് വേണം.

Advertisment

ഇത്തരം ഹര്‍ജിയുമായി കോടതിയെ സമീപിക്കുമ്പോള്‍ കൃത്യതയും വ്യക്തതയും തെളിവും പരാതിക്കാരന് ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി. പൊതു പ്രവര്‍ത്തകനായ കവടിയാര്‍ സ്വദേശി എഎച്ച് ഹാഫിസ് ആണ് ഹര്‍ജി നല്‍കിയത്.

കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വിഡി സതീശന്‍ അന്യ സംസ്ഥാന ലോബികളില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയതായി പിവി അന്‍വര്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹഫീസ് വിജിലന്‍സ് ഡയറകര്‍ക്ക് പരാതി നല്‍കിയിരുന്നു.

എന്നാല്‍ നിയമസഭയില്‍ നടത്തിയ ആരോപണത്തില്‍ അന്വേഷണം നടത്താനാവില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ നിലപാടെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

Advertisment