ജീവൻ രക്ഷിക്കുന്ന ലൈഫ് ഗാർഡുമാരും പ്രക്ഷോഭത്തിലാണ് ; ലൈഫ്ഗാർഡുമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, സർവ്വീസിൽ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം ; പ്രതിഷേധത്തിൻ്റെ ഭാഗമായി  ലൈഫ്ഗാർഡുമാരുടെ രാപ്പകൽസമരം സെക്രട്ടേറിയേറ്റിന് മുന്നിൽ നടന്നു

എം.വിൻസെൻ്റ് എം.എൽ.എ. സമാപന സമ്മേളനം ഉദ്ഘാനം ചെയ്തു.

New Update
k

തിരുവനന്തപുരം: ലൈഫ്ഗാർഡുമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, സർവ്വീസിൽ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്
കഴിഞ്ഞ രണ്ടുദിവസമായി സെക്രട്ടേറിയേറ്റിനുമുന്നിൽ നടന്ന 
ലൈഫ്ഗാർഡുമാരുടെ രാപ്പകൽ സമരം പ്രകടനത്തോടെ സമാപിച്ചു.

Advertisment

എം.വിൻസെൻ്റ് എം.എൽ.എ. സമാപന സമ്മേളനം ഉദ്ഘാനം ചെയ്തു.
കേരളാ ലൈഫ്ഗാർഡ് എംപ്ലോയീസ് യൂണിയൻ പ്രസിഡൻ്റും ഐ എൻ ടി യു സി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റുമായ വി.ആർ. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.

കാസർഗോഡ് ബേക്കൽ മുതൽ തിരുവനന്തപുരത്ത് കോവളം വരെ കടലോരമേഖലകളിലെ ബീച്ചുകളിലും അണക്കെട്ടുകളിലും തടാകങ്ങളിലും മറ്റുടൂറിസ്റ്റ് കേന്ദ്രങ്ങളിലും  ലൈഫ് ഗാർഡ്മാരായി ജോലി ചെയ്യുന്നവർ സംസ്ഥാന വ്യാപകമായി പണിമുടക്കിയാണ് സെക്രട്ടറിയേറ്റിനു മുമ്പിൽ രാപ്പകൽ സമരം നടത്തിയത്. രണ്ടു ദിവസം നീണ്ടുനിന്ന സമരം മുൻ കെ പി സി സി പ്രസിഡൻ്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ 40 വർഷക്കാലമായി ദിവസവേതനത്തിൽ ജോലി ചെയ്യുന്ന ലൈഫ് ഗാർഡഡ്മാർക്ക് 730 രൂപ ദിവസ വേതനം മാത്രമേയുള്ളൂ.
വേതന വർദ്ധനയോ ചികിത്സാ സൗകര്യങ്ങളൊ പെൻഷൻ, ഗ്രാറ്റുവിറ്റി, ഇൻഷ്വറൻസ്, മരണാനന്തര ആശ്രിത നിയമനമൊ ഒന്നുമില്ല.

നൂറിലേറെപേരുടെ ജീവൻ രക്ഷിച്ച മുതിർന്ന ലൈഫ്ഗാർഡുമാരെയും
നിരവധിപേരുടെ ജീവൻ രക്ഷിച്ചതിന് രാഷ്ട്രപതിയുടെ ജീവൻ രക്ഷാപതക്ക് പുരസ്കാരം നേടിയ എ. ജോർജ്ജിനെയും ( പൂന്തുറ ) മുൻ മന്ത്രി വി.എസ്. ശിവകുമാർ പൊന്നാട നൽകി ആദരിച്ചു.

ജെബിമേത്തർ എംപി , വി. ജെ. ജോസഫ്,റോജിൻഗോമസ്,സുന്ദരേശൻ, ബാബു .ജി, വിർജിൻ ജോർജ്, കെ.എം അബ്ദുൽ സലാം, ജലിൻ ജയരാജ്, ആൻ്റണി ആൽബർട്ട്, പ്രതീപ് നെയ്യാറ്റിൻകര, ഷെമി മൂഴി, എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എ.എം ജാഫർഖാൻ, വിഷ്ണു ജെജെ. എന്നിവർ പ്രസംഗിച്ചു.

Advertisment