പ്രണയം നടിച്ച് പീഡനം; തിരുവനന്തപുരത്ത് കിക്ക് ബോക്‌സിങ് പരിശീലകന്‍ അറസ്റ്റില്‍

യുവതിയുടെ വീട്ടുകാർ പട്ടികജാതി കമ്മിഷനു നൽകിയ പരാതിയെത്തുടർന്നാണ് നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത്

New Update
sunilkumar kavuvila

തിരുവനന്തപുരം: പീഡനക്കേസിൽ നെയ്യാറ്റിൻകരയിൽ കിക്ക് ബോക്സിങ് പരിശീലകൻ അറസ്റ്റിൽ. കുളത്തൂർ നല്ലൂർവട്ടം കാവുവിള വീട്ടിൽ സുനിൽ കുമാർ (28) ആണ് അറസ്റ്റിലായത്.  പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയെ പ്രേമം നടിച്ച് പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.

Advertisment

യുവതിയുടെ വീട്ടുകാർ പട്ടികജാതി കമ്മിഷനു നൽകിയ പരാതിയെത്തുടർന്നാണ് നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത്.  സുനിൽകുമാറിനെ നെയ്യാറ്റിൻകര ഡിവൈഎസ്പി എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം വലിയതുറയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. രണ്ടുമാസത്തോളം ഇയാള്‍ ഒളിവിലായിരുന്നു.