സര്‍ക്കാര്‍ ഇരയ്ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുകയും വേട്ടക്കാരനൊപ്പം കിതയ്ക്കുകയും ചെയ്യുന്നു; അരൂരിലെ ദളിത് പെണ്‍കുട്ടിക്കു നേരെ നടന്ന അതിക്രമത്തില്‍ പ്രതികള്‍ സിപിഎമ്മുകാരായതിനാലാണ് അറസ്റ്റു ചെയ്യാത്തത്; പ്രതികള്‍ പാര്‍ട്ടിക്കാരാണെങ്കില്‍ സര്‍ക്കാര്‍ സംരക്ഷിക്കുകയും കുടപിടിക്കുകയും ചെയ്യുന്നുവെന്ന് കെകെ രമ

അരൂരിലെ ദളിത് പെണ്‍കുട്ടിക്കു നേരെ നടന്ന അതിക്രമത്തില്‍ പ്രതികള്‍ സി.പി.എമ്മുകാരായതിനാലാണ് അറസ്റ്റുചെയ്യാത്തത്. പ്രതികള്‍ പാര്‍ട്ടിക്കാരാണെങ്കില്‍ സംരക്ഷിക്കുകയും കുടപിടിക്കുകയും ചെയ്യുന്നു. 

New Update
kk rama Untitledra

തിരുവനന്തപുരം: സമീപകാലത്ത് സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി നടന്ന അതിക്രമങ്ങള്‍ നിയമസഭയില്‍ എണ്ണിപ്പറഞ്ഞ് കെ.കെ. രമ എം.എല്‍.എ.

Advertisment

വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യാനുള്ള ഉപക്ഷേപത്തിന് അനുമതി തേടിക്കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് രമ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. സര്‍ക്കാര്‍ ഇരയ്ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുകയും വേട്ടക്കാരനൊപ്പം കിതയ്ക്കുകയുമാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തില്‍ സര്‍ക്കാരിനുവേണ്ടി മന്ത്രി വീണാ ജോര്‍ജായിരുന്നു സഭയില്‍ മറുപടി നല്‍കിയത്. ഇത് ചൂണ്ടിക്കാട്ടിയും രമ വിമര്‍ശനം ഉന്നയിച്ചു.

 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് സര്‍ക്കാര്‍ എത്ര ലാഘവത്തോടെയാണ് കാണുന്നത് എന്നതിന്റെ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ അസാന്നിധ്യമെന്ന് രമ പറഞ്ഞു.

നിയമസഭാ മന്ദിരത്തിലുണ്ടായിരുന്നിട്ടും രമ ഉപക്ഷേപത്തിന് അനുമതി ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയപ്പോള്‍ മുഖ്യമന്ത്രി സഭയില്‍ എത്തിയില്ല.

അരൂരിലെ ദളിത് പെണ്‍കുട്ടിക്കു നേരെ നടന്ന അതിക്രമത്തില്‍ പ്രതികള്‍ സി.പി.എമ്മുകാരായതിനാലാണ് അറസ്റ്റുചെയ്യാത്തത്. പ്രതികള്‍ പാര്‍ട്ടിക്കാരാണെങ്കില്‍ സംരക്ഷിക്കുകയും കുടപിടിക്കുകയും ചെയ്യുന്നു. 

കുസാറ്റിലെ സിന്‍ഡിക്കേറ്റ് അംഗം പി.ജെ. ബേബി കലോത്സവ ഗ്രീന്‍ റൂമില്‍വെച്ച് പെണ്‍കുട്ടിക്കുനേരെ അതിക്രമം കാണിച്ചു. പെണ്‍കുട്ടി പാര്‍ട്ടിക്ക് പരാതി നല്‍കി. നടപടി ഇല്ലാത്തതിനാല്‍ പോലീസിന് പരാതി നല്‍കി. പ്രതിയെ പാര്‍ട്ടി സംരക്ഷിക്കുകയാണ്. ഇത്തരം വിഷയങ്ങള്‍ കേരളത്തെ നാണിപ്പിക്കുന്നുവെന്നും അവര്‍ ആരോപിച്ചു. 

Advertisment