കോഴിപ്പറ ശ്രീസരസ്വതി ക്ഷേത്ര ട്രസ്റ്റ് നാഗേന്ദ്ര പുരസ്കാരം ഡോ. ബിജു ബാലകൃഷ്ണന്

New Update
b44e1b80-2659-4359-a314-e9e9232f191f

തിരുവനന്തപുരം: മഞ്ചവിളാകം കോഴിപ്പറ ശ്രീസരസ്വതി ക്ഷേത്ര ട്രസ്റ്റ് നാഗേന്ദ്ര പുരസ്കാരം കവി, ഗാനരചയിതാവ് ഗ്രന്ഥകാരൻ, പ്രഭാഷകൻ, ചലച്ചിത്ര പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ മലയാളവിഭാഗം അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ ഡോ.ബിജു ബാലകൃഷ്ണന് സമ്മാനിക്കും.

Advertisment

ഒക്ടോബർ രണ്ട് വിദ്യാരംഭ ദിനത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പാറശ്ശാല എം.എൽ.എ സി.കെ.ഹരീന്ദ്രൻ പുരസ്കാര ദാനം നിർവഹിക്കും. 

കോഴിപ്പറ ശ്രീസരസ്വതി ക്ഷേത്രത്തിലെ നവരാത്രി  മഹോത്സവവും 46-ാം വാർഷികവും 2025 സെപ്റ്റംബർ 24 മുതൽ  ഒക്ടോബർ രണ്ട് വരെ ക്ഷേത്രതന്ത്രി കടപ്ര നീലമന മാധവൻ പോറ്റിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുകയാണ്.

ആചാര ചടങ്ങുകൾ, വിദ്യാരംഭം,  വിദ്യാ പൊങ്കാല, വിദ്യാസൂക്ത പുഷ്പാഞ്ജലി, വിദ്യാ രാജഗോപാല ഹോമം, കലാ- സാംസ്കാരിക സമ്മേളനം എന്നിവയാണ് ഈ വർഷത്തെ പ്രധാന പരിപാടികൾ.

അശോകൻ.സി. (ട്രസ്റ്റ് പ്രസിഡന്റ്), ജയൻ.ആർ (ട്രസ്റ്റ് ട്രഷറർ), എൻ.മോഹനൻ സ്വാമി (മുഖ്യരക്ഷാധികാരി) എന്നിവർ നെയ്യാറിൻകര പ്രസ്സ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisment