/sathyam/media/post_banners/lGsTT77EIJH6OQAYrLyq.jpg)
തിരുവനന്തപുരം: വനിതാ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസ് നിര്‍ഭാഗ്യകരവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് മുസ്ലിം ലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്.
മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നതിനെതിരെ സീതാറം യെച്ചൂരി ഡല്‍ഹിയില്‍ സമരം ചെയ്യുന്നു,അവര്‍ കേരളത്തില്‍ ഭരിക്കുമ്പോള്‍ എങ്ങനെയാണ് ഇങ്ങനെ ഒരു സംഭവം നടന്നതെന്ന് അദ്ദേഹം ചോദിച്ചു. ഭയപ്പെടുത്തി ഒതുക്കുക എന്നുള്ളതാണ് സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.
ഒരു സര്‍ക്കാരിന്റെ നടപടി മെച്ചപ്പെടുത്തണമെങ്കിലും വിമര്‍ശനം ഉണ്ടാകണം. ഓരോ മാധ്യമങ്ങളും വിമര്‍ശിക്കണം, അതില്‍ ശരി ഉണ്ടെങ്കില്‍ അംഗീകരിക്കുക, ഇല്ലെങ്കില്‍ തിരസ്‌കരിക്കുക അല്ലാതെ കേസെടുത്ത് മാധ്യമ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുക എന്നത് അംഗീകരിക്കാനവാത്തതാണെന്ന് കെപിഎ മജീദ് പറഞ്ഞു.
നവകേരള സദസിന്റെ വാഹനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് വനിതാ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 120(ബി) കുറ്റകരമായ ഗൂഢാലോചനയെന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us