/sathyam/media/media_files/2026/03/01/bms-2026-03-01-17-18-25.jpg)
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് 37% ഡിഎ നിഷേധിച്ചതിനെതിരെ കെഎസ്ടി എംപ്ലോയീസ് സംഘ് നാലാം ഘട്ട പ്രക്ഷോഭം - കൂട്ടഉപവാസം @ സെക്രട്ടേറിയേറ്റ് ബിഎംഎസ് ദേശീയ ഉപാധ്യക്ഷൻ സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.
"കെ എസ് ആർ ടി സി ജീവനക്കാരുടെ പൂജ്യം ശതമാനം കേവലം ഡിഎയുടെ കാര്യത്തിൽ മാത്രമല്ല പിണറായി വിജയൻ സർക്കാരിന് ജനങ്ങൾ നൽകുന്ന മാർക്ക് കൂടിയാണ്. സകല മേഖലയിലും പരാജയം കണ്ട ഇടത് സർക്കാരിൻ്റെ കെഎസ്ആർടിസി ജീവനക്കാരോടുള്ള സമീപനം ഇരട്ടത്താപ്പാണ്. ഡി എ എന്നത് ആരുടെയും ഔദാര്യമല്ല; അവകാശമാണ്. ആ അവകാശം തടഞ്ഞു വയ്ക്കുന്നത് മൗലികാവകാശ ലംഘനവും ജീവിക്കാനുള്ള അവകാശം നിഷേധിക്കലുമാണ്'.
'ജീവനക്കാർക്ക് 37% ഡിഎ കുടിശ്ശിക, 450 കോടി എൻപിഎസ് കുടിശ്ശിക, പെൻഷൻ പരിഷ്ക്കരണ നിഷേധം, വർഷങ്ങളുടെ പെൻഷൻ ആനുകൂല്യങ്ങൾ കുടിശ്ശിക, ശമ്പള പരിഷ്ക്കരണ ആനുകൂല്യങ്ങൾ കുടിശ്ശിക, ബസുകൾ വാങ്ങി നൽകാതെ കെഎസ്ആർടിസിയുടെ റൂട്ടുകൾ സ്വകാര്യവൽക്കരിക്കൽ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പാതകങ്ങളിലൂടെ ഒരു സ്ഥാപനത്തെയും അതിലെ ജീവനക്കാരെയും തകർക്കുകയാണ് ഇടതു സർക്കാർ. ആനുകൂല്യങ്ങൾ ചോദിക്കുന്നവരോട് മാടമ്പി വർത്തമാനവും'.
'ജീവനക്കാരെ തെരുവിലിറക്കുവാൻ സർക്കാർ ബോധപൂർവ്വം ശ്രമിക്കുകയാണ്. സർവസീമകളും ലംഘിച്ച തൊഴിലാളി വിരുദ്ധ സമീപനം ഇനി തുടരുവാൻ അനുവദിക്കില്ല. സർക്കാരിനെ തെരുവിൽ നേരിടേണ്ട സ്ഥിതിയുണ്ടാക്കരുത്." - ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ താക്കീത് നൽകി'.
ഏകദിന ഉപവാസ സമരം സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് സി. ഹരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എസ്. അജയകുമാർ സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പ്രദീപ് വി.നായർ സമാരോപ് പ്രഭാഷണം നടത്തി.
എൻജിഒ സംഘ് സംസ്ഥാന സെക്രട്ടറി ശ്രീ. പ്രദീപ് പുള്ളിത്തല, ബിഎംഎസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ശ്രീ. രാഖേഷ്, വൈദ്യുതി മസ്ദൂർ സംഘ് സംസ്ഥാന സമിതി അംഗം S. ബിനുമോൻ, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് സംഘ് ജില്ലാ ജോയിൻ്റ് സെക്രട്ടറി വി. ഗോപകുമാർ, എംപ്ലോയീസ് സംഘ് സംസ്ഥാന ട്രഷറർ ആർ. എൽ. ബിജുകുമാർ, സംസ്ഥാന സെക്രട്ടറിമാരായ എസ്. ആർ. അനീഷ്, പി. കെ. ബൈജു, കെ. എൻ യമുനാ ദേവി, എം. ആർ. രമേഷ് കുർ, കെ. സജിത്ത് കുമാർ, ബി. സതികുമാർ, എൻ. എസ്. രണജിത്ത് എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us