Advertisment

'ജോണ്‍ സാമുവല്‍ എന്ന ഓസ്‌ട്രേലിയന്‍ ചെറുപ്പക്കാരന്‍ കളി കാര്യമാക്കിയ നിമിഷം! മതാതീതവും രാജ്യാതീതവുമായ ഐക്യദാര്‍ഢ്യം! മനുഷ്യരുടെ ചോരക്ക് ഒരേനിറമാണെന്ന ബോദ്ധ്യപ്പെടുത്തല്‍! കൊടും വംശഹത്യക്കെതിരായ 'ന്യുജെന്‍' വികാരപ്രകടനം; കെ ടി ജലീൽ

New Update
വളാഞ്ചേരിയില്‍ ലീഗുകാരും കേസില്‍ പെട്ടിട്ടുണ്ട്;  ആരു കുറ്റം ചെയ്താലും അതില്‍ ഞാന്‍ കുറ്റക്കാരനാകുന്നതെങ്ങനെയെന്ന് കെ.ടി ജലീല്‍ 

തിരുവനന്തപുരം:  ലോകകപ്പ് ഫൈനല്‍ മത്സരവേദിയില്‍ ഇന്നലെ ചില നാടകീയ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. മത്സരത്തിനിടെ 'ഫ്രീ പാലസ്തീന്‍' എന്ന് രേഖപ്പെടുത്തിയ ടീ ഷര്‍ട്ട് ധരിച്ച ഒരാള്‍ പിച്ചില്‍ അതിക്രമിച്ചു കയറി വിരാട് കോലിയെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു

Advertisment

സുരക്ഷാ വീഴ്ചയുടെ പേരില്‍ ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുത്തു.ഫീല്‍ഡില്‍ ഒരുതരത്തിലുള്ള രാഷ്ട്രീയ മുദ്രാവാക്യം പ്രദര്‍ശിപ്പിക്കുന്നതിനും ഐസിസി അനുവദിക്കില്ലെന്ന് മാത്രമല്ല കുറ്റകരവുമാണ്.

ഇപ്പോഴിതാ സംഭവത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോ. കെ ടി ജലീല്‍ എംഎല്‍എ. കൊടും വംശഹത്യക്കെതിരായ 'ന്യുജെന്‍' വികാരപ്രകടനമെന്നാണ് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.ജോണ്‍ എന്ന ഓസ്‌ട്രേലിയന്‍ യുവാവാണ് ഇയാളെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു.

കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്

'ജോണ്‍ സാമുവല്‍ എന്ന ഓസ്‌ട്രേലിയന്‍ ചെറുപ്പക്കാരന്‍ കളി കാര്യമാക്കിയ നിമിഷം! മതാതീതവും രാജ്യാതീതവുമായ ഐക്യദാര്‍ഢ്യം! മനുഷ്യരുടെ ചോരക്ക് ഒരേനിറമാണെന്ന ബോദ്ധ്യപ്പെടുത്തല്‍! അവരുടെ കണ്ണുനീര്‍ തുള്ളികള്‍ക്ക് ഒരേവികാരമാണെന്ന ഓര്‍മ്മപ്പെടുത്തല്‍! മനുഷ്യരുടെ നിലവിളികള്‍ക്ക് ഒരേ അര്‍ത്ഥമാണെന്ന പ്രഖ്യാപനം! കൊടും വംശഹത്യക്കെതിരായ 'ന്യുജെന്‍' വികാരപ്രകടനം!'.

പിച്ചില്‍ അതിക്രമിച്ച് കയറിയതിന് ജോണിനെ ചന്ദ്‌ഖേഡ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. പലസ്തീനില്‍ ബോംബിടുന്നത് നിര്‍ത്തൂവെന്നും പലസ്തീനെ രക്ഷിക്കൂവെന്നും ഇയാള്‍ ധരിച്ചിരുന്ന ടീ ഷര്‍ട്ടില്‍ എഴുതിയിരുന്നു.

Advertisment