/sathyam/media/media_files/2025/08/07/sreepadmanabha-swami-temple-2025-08-07-16-48-49.jpg)
തിരുവനന്തപുരം: ജനുവരി 14ന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന ലക്ഷദീപത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം. വൈകുന്നേരം 4 മുതല്‍ കിഴക്കേക്കോട്ട, അട്ടകുളങ്ങര, ശ്രീകണ്‌ഠേശ്വരം, വാഴപ്പള്ളി, വെട്ടിമുറിച്ചകോട്ട എന്നീ സ്ഥലങ്ങളിലാണ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഗതാഗത തിരക്ക് അനുഭവപ്പെടുകയാണെങ്കില്‍ പടിഞ്ഞാറേക്കോട്ട, എസ്പി ഫോര്‍ട്ട്, ശ്രീകണ്‌ഠേശ്വരം, ഗണപതികോവില്‍, വെട്ടിമുറിച്ചകോട്ട, നോര്‍ത്ത് നട, വാഴപ്പള്ളി എന്നീ ഭാഗങ്ങളില്‍ നിന്നും പത്മനാഭ ക്ഷേത്രത്തിലേക്ക് വാഹന ഗതാഗതം അനുവദിക്കില്ല.
ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിലും ഗണപതി കോവില്‍- എസ്പി ഫോര്‍ട്ട്- മിത്രാനന്ദപുരം- വാഴപ്പള്ളി- വെട്ടിമുറിച്ചകോട്ട റോഡിലും മിത്രാനന്ദപുരം- പടിഞ്ഞാറേ കോട്ട- ഈഞ്ചക്കല്‍ റോഡിലും, ഈഞ്ചക്കല്‍ - കൊത്തളം- അട്ടക്കുളങ്ങര റോഡിലും വാഹനങ്ങള്‍ പാര്‍ക്കിങ് അനുവദിക്കില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us