Advertisment

കേരളത്തില്‍ നാമനിർദേശ പത്രിക സമർപ്പണം ഇന്ന് മുതല്‍; അവസാന തീയതി ഏപ്രിൽ 4

New Update
lok-sabha-election

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലേയ്ക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കേരളത്തിന് ഇന്നു മുതൽ അവസരം. ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്ക് മുമ്പാകെ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സമർപ്പിക്കേണ്ട സമയം. ഏപ്രില്‍ നാലാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. 

Advertisment

പൊതു അവധികള്‍ പരിഗണിച്ച് മാർച്ച് 29, 31, ഏപ്രില്‍ 1 തിയതികളില്‍ നാമനിർദേശ പത്രിക നല്‍കാനാവില്ല. ഏപ്രില്‍ അഞ്ചിന് നാമനിർദേശങ്ങളുടെ സൂക്ഷമപരിശോധന നടക്കും.

ഏപ്രില്‍ എട്ടാം തിയതിയാണ് നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പടെ രാജ്യത്തെ 98 ലോക്സഭ മണ്ഡലങ്ങളിൽ ഏപ്രിൽ 26നാണ് തെരഞ്ഞെടുപ്പ് നടക്കുക. 

രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഒറ്റത്തവണയായാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്. മുന്നണികൾ തങ്ങളുടെ സ്ഥാനാർത്ഥിക്കായി മണ്ഡലത്തിൽ ശക്തമായ പ്രചരണമാണ് കാഴ്ചവെയ്ക്കുന്നത്. നിമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതോടെ പോരാട്ടത്തിൻ്റെ ആവേശം ഇരട്ടിക്കും. 

Advertisment