നെയ്യാറ്റിൻകര പൗരാവലി ഡോ.മജീദ് ഖാൻ അനുസ്മരണം നടത്തി

New Update
da75fbf9-b9be-4de5-846b-e69bcad16147

നെയ്യാറ്റിൻകര: നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി ചാൻസിലറും നിംസ് ഹോസ്പിറ്റൽ ചെയർമാനുമായ ഡോ. മജീദ്ഖാൻ്റെ മരണത്തെ തുടർന്ന് നെയ്യാറ്റിൻകര പൗരാവലിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു.

Advertisment

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മഞ്ചത്തല സുരേഷിന്റെ അധ്യക്ഷതയിൽ ബസ്റ്റാൻഡ് ജംഗ്ഷനിൽ കൂടിയ യോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ, ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ബഹുജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചന്ദ്രബാബു  അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. 

കേരളത്തിലും തമിഴ്നാട്ടിലും വിദ്യാഭ്യാസ രംഗത്തും ആതുരസേവന രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് മജീദ് ഖാൻ എന്ന് പാറശാല എംഎൽഎ സി.കെ ഹരീന്ദ്രൻ അനുസ്മരിച്ചു.

ആനാവൂർ നാഗപ്പൻ, നെയ്യാറ്റിൻകര എംഎൽഎ ആൻസലൻ നഗരസഭ ചെയർപേഴ്സൺ ഡബ്ലിയു.ആർ.ഹീബ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവ്, കൗൺസിലർമാരായ ഗ്രാമം പ്രവീൺ, സംഗീത പ്രസാദ് എന്നിവരും കേശവൻകുട്ടി,

ഫ്രാൻ പ്രസിഡണ്ട് എസ് കെ ജയകുമാർ,  അഡ്വക്കേറ്റ് വിനോദ് സെൻ, നിംസ് ഹോസ്പിറ്റൽ മാനേജർ  ഡോക്ടർ സജു , ബിജെപി മണ്ഡലം പ്രസിഡണ്ട്  ഗോപാലകൃഷ്ണൻ, എ.പി ജിനൻ, കൂട്ടപ്പന മഹേഷ്, ആറാലുംമൂട് ഷിബു, മണലൂർ ശിവപ്രസാദ് ആൻറണി അലൻ എന്നിവരും അനുസ്മരണ പ്രഭാഷണം നടത്തി.

Advertisment