Advertisment

മലയിൻകീഴ് മാധവകവി സ്മാരക ഗവ.ആർട്സ് ആൻ്റ് സയൻസ് കോളേജ് ഇനി സംസ്ഥാനത്തെ ആദ്യ ഭരണഘടനാ സാക്ഷരതാ ക്യാമ്പസ്

New Update
G

മലയിൻകീഴ്: മലയിൻകീഴ് മാധവകവി സ്മാരക ഗവ.ആർട്സ് ആൻ്റ് സയൻസ് കോളേജ് ഇനി സംസ്ഥാനത്തെ ആദ്യ ഭരണഘടനാ സാക്ഷരതാ ക്യാമ്പസ് . ഭരണഘടനാ സാക്ഷരത ക്യാമ്പസ് പ്രഖ്യാപനം ഐ.ബി. സതീഷ് എം.എൽ. എ നിർവ്വഹിച്ചു.

Advertisment

 പ്രഖ്യാപന സമ്മേളനത്തിൽ മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ. വത്സലകുമാരി അദ്ധ്യക്ഷയായിരുന്നു. കോളേജിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തിലൂടെയാണ് കോളജ് ഭരണഘടനക്യാമ്പസായി മാറിയത്.

സംസ്ഥാന സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻ്ററി അഫേഴ്സ്, കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാല എന്നീ ഏജൻസികളുമായി ചേർന്നാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. കോളേജിലെ മുഴുവൻ കുട്ടികൾക്കും അദ്ധ്യാപക-അനദ്ധ്യാപകർക്കും ഭരണഘടനയിൽ അവബോധം സൃഷ്ടിച്ചത് കോളേജിലെ എൻ എസ്. വോളണ്ടിയർമാരാണ്.

കോളേജിലെ പൊതുയിടങ്ങളിലെല്ലാം ഭരണഘടനയുടെ ആമുഖം പ്രദർശിപ്പിച്ചിട്ടുണ്ട്. കുട്ടികൾക്കായി ഭരണഘടന ക്വിസ് മത്സരവും സംഘടിപ്പിച്ചു. യോഗത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാർലമെൻ്ററി അഫേഴ്സ് ഡയറക്ടർ ജനറൽ ഡോ. യു. സി. ബിവേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്. സുരേഷ്ബാബു, കോളേജ് പ്രിൻസിപ്പാൾ പ്രിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ വാസുദേവൻ നായർ, ലൈബ്രറി കൗൺസിൽ അംഗം എം. മഹേഷ്കുമാർ, എൻ.എസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. അഭിലാഷ് സോളമൻ, നിഷാരാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

നന്ദന എസ്. അജയ് രചിച്ച യാത്ര എന്ന കഥാസമാഹാരം ചടങ്ങിൽ വച്ച് ഐ.ബി. സതീഷ് എം.എൽ.എ പ്രകാശനം ചെയ്തു.

Advertisment