തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ധാര്‍ഷ്ഠ്യവും പുച്ഛവുമെന്ന് മന്ത്രി എം.ബി.രാജേഷ്. വിദ്യാര്‍ഥി കുടിയേറ്റ വിഷയത്തില്‍ മന്ത്രി ആര്‍.ബിന്ദുവിനെ വിമര്‍ശിച്ചതിലാണ് മന്ത്രിയ പ്രകോപിപ്പിച്ചത്. ധിക്കാരത്തോടെ പ്രതിപക്ഷ നേതാവ് വിരല്‍ചൂണ്ടി സംസാരിച്ചെന്ന് മന്ത്രി ആര്‍.ബിന്ദുവും പറഞ്ഞു.
അതേസമയം രാജേഷ് സ്പീക്കര്‍ കളിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ധാര്‍ഷ്ട്യവും പുച്ഛവും ആര്‍ക്കെന്ന് നിങ്ങള്‍ ചര്‍ച്ച ചെയ്യൂവെന്നും അവിടെ കുത്തിയ ചാപ്പ ഇവിടെ കുത്തേണ്ട, ആ ക്ഷാപ്രവര്‍ത്തനം ഇവിടെ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം.ബി.രാജേഷ് സ്പീക്കര്‍ കളിക്കേണ്ട, പ്രതിപക്ഷത്തിന്റെ വായടപ്പിക്കേണ്ട. ഇനിയും വിരല്‍ചൂണ്ടി വിമര്‍ശിക്കേണ്ടിവന്നാല്‍ വിമര്‍ശിക്കും. എക്‌സൈസ് വകുപ്പിനെ വിമര്‍ശിച്ച ശേഷം രാജേഷ് വ്യക്തിപരമായി ടാര്‍ജറ്റ് ചെയ്യുന്നുവെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.
നിങ്ങള്‍ക്കുമാകാം തിരുത്തലെന്ന് സ്പീക്കറും ഭരണപക്ഷത്തോട് അഭിപ്രായപ്പെട്ടു. ആരോഗ്യകരമായ സമീപനം എല്ലാവര്‍ക്കും വേണമെന്നും സ്പീക്കര്‍ വ്യക്തമാക്കി.