New Update
/sathyam/media/media_files/2025/10/10/21d905e4-e34c-40f1-b97c-18431e2a842d-2025-10-10-23-21-28.jpg)
തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ 156-ാം ജയന്തിയോടനുബന്ധിച്ച് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിലെ രാഷ്ട്രീയ സാമുദായിക സ്വാധീനം എന്ന വിഷയത്തിൽ മാധ്യമ സെമിനാർസംഘടിപ്പിച്ചു.
Advertisment
ഗാന്ധിസ്മാരക നിധി ഗാന്ധി ഭവനിൽ നടത്തിയ ചടങ്ങ് ടി. പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ഇന്നത്തെ പത്രപ്രവർത്തനം ജാതിമത ശക്തികളുടെ സ്വാധീനത്തിൽ അകപ്പെട്ടിരിക്കുകയാണെന്നും മഹാത്മാഗാന്ധിക്ക് രണ്ട് പേജുള്ള ഒരു പ്രസിദ്ധീകരണത്തിലൂടെ ഇന്ത്യൻ ജനതയെ ഊർജ്ജസ്വലരാക്കാൻ കഴിഞ്ഞുവെന്നും ടി.പി. ശ്രീനിവാസൻ പറഞ്ഞു.
ഗാന്ധിസ്മാരക നിധി ഉപദേശക സമിതി അംഗം അഡ്വ.എസ്. രാജശേഖരൻ നായർ അധ്യക്ഷനായി. പത്രപ്രവർത്തകൻ കെ.ആർ അജയൻ വിഷയാവതരണം നടത്തി.
ജോൺ മുണ്ടക്കയം, കെ.പി.മോഹൻ, ശാസ്ത്രസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സുദർശൻ കാർത്തികപ്പറമ്പിൽ, പി. ദിനകരൻ പിള്ള എന്നിവർ പ്രസംഗിച്ചു.