/sathyam/media/media_files/2025/01/24/BjvyJG1765NAs5ZP9c5w.jpg)
തിരുവനന്തപുരം: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ഓട്ടോയ്ക്കുള്ളിൽ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 18 വർഷം കഠിന തടവും പിഴയും.
37 കാരനായ ഷമീർ എന്ന ബോംബെ ഷമീറിനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴത്തുകയായ തൊണ്ണൂറായിരം രൂപ അതിജീവിതയ്ക്ക് നൽകണം.
2023 ലെ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചേച്ചിക്ക് കൂട്ടിരിപ്പിനെത്തിയ കുട്ടിയെ 2023 ഫെബ്രുവരി 24ന് പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
രാത്രിയിൽ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ കുട്ടിയുടെ ഫോൺ പിടിച്ചുവാങ്ങിയ പ്രതി ഫോൺ നമ്പർ കരസ്ഥമാക്കി. പിന്നീട് ഓട്ടോയിൽ പിടിച്ചുകയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
നിലവിളികേട്ട് പിന്തുടർന്നെത്തിയ ബൈക്ക് യാത്രികരെ കണ്ടതോടെ ഇയാൾ കുട്ടിയെ തമ്പാനൂരിൽ ഇറക്കിവിട്ട് ഓട്ടോയിൽ രക്ഷപ്പെടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us