തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 13ാം പ്രതി പി കെ കുഞ്ഞനന്തന് യുഡിഎഫ് ചികിത്സ നിഷേധിച്ചെന്ന ആരോപണത്തോട് പ്രതികരിച്ച് മുന്നണി കൺവീനർ എം എം ഹസ്സൻ. ചികിത്സ നിഷേധിക്കാൻ യുഡിഎഫിന് ആശുപത്രി ഇല്ലെന്ന് ഹസ്സൻ പ്രതികരിച്ചു.
വിഐപി ചികിത്സയാണ് കുഞ്ഞനന്തന് ലഭിച്ചത്. യുഡിഎഫ് ഭരിക്കുമ്പോഴും എൽഡിഎഫ് ഭരിക്കുമ്പോഴും കുഞ്ഞനന്തന് ചികിത്സ ലഭിച്ചു. ഭീഷണിപ്പെടുത്തി എല്ലാ സൗകര്യങ്ങളും പ്രതികൾ ഏർപ്പെടുത്തിയിരുന്നു എന്നും ഹസ്സൻ പറഞ്ഞു.
കുഞ്ഞനന്തന്റെ മരണത്തിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി ഉന്നയിച്ച ആരോപണത്തിന്റെ വസ്തുത ഷാജിക്ക് മാത്രമേ അറിയൂ എന്നും എം എം ഹസ്സൻ പറഞ്ഞു.
ടി പി വധക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണെന്നും ഭക്ഷ്യ വിഷബാധ ഏറ്റാണ് കുഞ്ഞനന്തന്‍ മരിച്ചതെന്നുമായിരുന്നു കെ എം ഷാജിയുടെ ആരോപണം.