എം.സത്യനേശൻ സ്മൃതിദിനം ആചരിച്ചു.

മൂന്നു തവണ പാറശ്ശാല എം.എൽ.എ ആയും1989 മുതൽ 2004 വരെ 15 വർഷക്കാലം സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും 26 വർഷം കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായും തലസ്ഥാന ജില്ലയിലെ പാർട്ടിയുടെ അമരക്കാരനായിരുന്നു എം.സത്യനേശൻ

New Update
0

തിരുവനന്തപുരം: മുൻ എംഎൽഎ എം സത്യനേശൻ്റെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിൻ്റെ ജ്വലിക്കുന്ന സ്മരണകൾക്ക് മുന്നിൽ സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ പുഷ്പചക്രം അർപ്പിച്ചു അനുസ്മരിച്ചു.

Advertisment

01

മൂന്നു തവണ പാറശ്ശാല എം.എൽ.എ ആയും1989 മുതൽ 2004 വരെ 15 വർഷക്കാലം സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും 26 വർഷം കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായും തലസ്ഥാന ജില്ലയിലെ പാർട്ടിയുടെ അമരക്കാരനായിരുന്നു എം.സത്യനേശൻ.

 ഒക്ടോബർ 20 സഖാവ് സത്യനേശൻ ദിനത്തിൽ അദ്ദേഹത്തിൻ്റെ ധനുവച്ചപുരം വസതിക്കു സമീപമുള്ള സ്മൃതി മണ്ഡപത്തിൽ കൂടിയ അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 

02

കെ.എസ്.കെ.ടിയു സംസ്ഥാന പ്രസിഡൻ്റും മുൻ ജില്ലാ സെക്രട്ടറിയുമായ ആനാവൂർ നാഗപ്പൻ, ഐ.ബി.സതീഷ് എം.എൽ.എ, ജില്ലാകമ്മറ്റി അംഗം രാജേന്ദ്രകുമാർ, പാറശ്ശാല ഏര്യാകമ്മറ്റി സെക്രട്ടറി അഡ്വ.എസ്. അജയകുമാർ, നെയ്യാറ്റിൻകര ഏര്യാ സെക്രട്ടറി ടി.ശ്രീകുമാർ, പാറശ്ശാല ഏര്യാകമ്മറ്റി അംഗങ്ങളായ വി.എസ്. ബിനു (ജില്ലാ പഞ്ചായത്ത് അംഗം), വി.താണുപിള്ള (പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്), കെ.അംബിക, ഡോ. എൻ.എസ് നവനീത് കുമാർ (കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്), ധനുവച്ചപുരം എൽ.സി. സെക്രട്ടറി എ.വിജയൻ, മഞ്ചവിളാകം എൽ.സി സെക്രട്ടറി ടി.രാധാകൃഷ്ണൻ എന്നിവർക്കൊപ്പം വർഗബഹുജന പ്രസ്ഥാനങ്ങളിലെ പ്രവർത്തകരും കുടുംബാംഗങ്ങളും ഓർമ്മപ്പൂക്കൾ അർപ്പിച്ചു.

Advertisment