ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം രണ്ടാം ദിവസം

New Update
murajapam

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷം കൂടുമ്പോൾ നടക്കുന്ന മുറജപം രണ്ടാം ദിവസമായ ഇന്ന് തന്ത്രി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ പുഷ്‌പാഞ്ജജലിയും, പ്രത്യേക പൂജകളും, നിവേദ്യങ്ങളും നടത്തുകയും തുടർന്ന് പണ്ഡ‌ിതന്മാർ വേദ ചെറുചുറ്റിനുള്ളിലും സൂക്തജപം എന്നിവപാരായണം നടത്തി. ശ്രീലകത്ത് തന്ത്രിമാർ വേദജപം നടത്തി.

Advertisment

വേദഘോഷങ്ങളാൽ ക്ഷേത്രപരിസരം മുഖരിതമായിരുന്നു. മറ്റു തന്ത്രിമാരായ പ്രദീപ് നമ്പൂതിരിപ്പാട്, സതീശൻ നമ്പൂതിരിപ്പാട്, സജി നമ്പൂതിരിപ്പാട്, എന്നിവർ സ്വാമിക്ക് പ്രത്യേക പുഷ്പജ്ഞാലി നടത്തി. വലിയലങ്കാരവും, എല്ലാ ക്ഷേത്രനടയിലും മാലകെട്ടി അലങ്കാരവും ഉണ്ടായിരുന്നു.

പൂയ്യംതിരുനാൾ ഗൗരി പാർവ്വതി ഭായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ബായി, ഗിരിജവർമ്മ എന്നിവർ ക്ഷേത്രദർശനത്തിനായും, വേദജപങ്ങൾ ശ്രവിക്കാനായും വന്നിരുന്നു. ജപം കഴിഞ്ഞ് ജപക്കാർക്ക് യോഗത്തുപോറ്റിമാർ ദക്ഷിണ നൽകി.

രാവിലെ 8 ന് ഹൈദ്രാബാദ് ചിന്ന ജീയർ സ്വാമിയാർ ക്ഷേത്ര ദർശനത്തിനായി എത്തുകയും സ്വാമികളെ പൂർണ്ണകുംഭം നൽകി സ്വീകരിക്കുകയും ക്ഷേത്രദർശനം കഴിഞ്ഞ്’ സ്വാമികൾ ജപക്കാർക്ക് വസ്ത്രവും, ദക്ഷിണയും നൽകുകയും ചെയ്‌തു.

സ്വാമികൾക്ക് ക്ഷേത്രം വക വച്ച് നമസ്കാരവും ദക്ഷിണയും നൽകൽ ചടങ്ങ്’ യോഗത്തു പോറ്റിയായ നെയ്‌തശ്ശേരി മഠം, മനോജ് നടത്തി. ചടങ്ങുകൾക്ക് ക്ഷേത്ര ഭരണസമിതി അംഗം അഡ്വ.വേലപ്പൻ നായർ സന്നിഹിതനായിരുന്നു. എക്‌സിക്യുട്ടീവ് ഓഫീസർ ബി.മഹേഷ് ടി ചടങ്ങുകൾക്ക് നേതൃത്വം നൽകി.

വൈകുന്നേരം 4 മണിക്ക് ശ്രീപത്മനാഭ ഭക്തജനമണ്ഡലിയുടെയും, ഭക്തജനങ്ങളുടെയും പൊതു സഹസ്രനാമജപം ശീവേലിപ്പുരയിൽ നടന്നു. തുടർന്ന് പത്മതീർത്ഥകുളത്തിൽ വേദപണ്‌ഡിതന്മാരുടെ ജലജപവും നടന്നു.
കിഴക്കേനടയിലും, വടക്കേനടയിലും കലാപരിപാടികളും ഉണ്ടായിരുന്നു

Advertisment