കൊച്ചി: കൊച്ചിയില്‍ തീ തുപ്പുന്ന ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവാവിന്‍റെ ലൈസൻസും വാഹന രജിസ്ട്രേഷനും 6 മാസത്തേക്ക് എംവിഡി സസ്‌പെൻഡ് ചെയ്തു.
തിരുവനന്തപുരം സ്വദേശി കിരണിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തത്.
ബൈക്കിന് പുറകേ പോയ കാർ യാത്രികർ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. സംഭവ ദിവസം വാഹനം ഓടിച്ചിരുന്നത് താനാണെന്ന് യുവാവ് സമ്മതിച്ചിട്ടുണ്ട്.