/sathyam/media/media_files/2026/01/20/4c1849ba-3137-4df5-b0be-52fa4ba6a202-2026-01-20-23-14-39.jpg)
തിരുവനന്തപുരം: സുന്ദരൻ നാടാർ നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ യശഃശരീരനായ മുൻ മന്ത്രിയും പാറശ്ശാല മുൻ എം.എൽ.എയുമായ എൻ. സുന്ദരൻ നാടാർ 19-ാം ചരമവാർഷിക ദിനാചരണം ബുധനാഴ്ച (ജനുവരി 21) നെയ്യാറ്റിൻകരയിൽ നടക്കും.
സുന്ദരൻ നാടാർ നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. ബി. ജയചന്ദ്രൻ നായരുടെ അധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കേരള നിയമസഭ മുൻ സ്പീക്കറും എം.പിയുമായ കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ചടങ്ങിനോടനുബന്ധിച്ച് മികച്ച കർഷകരെ ആദരിക്കുന്ന പരിപാടി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ആനാവൂർ നാഗപ്പൻ നിർവഹിക്കും. വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കുള്ള ചികിത്സാ സഹായ വിതരണം നെയ്യാറ്റിൻകര എം.എൽ.എ കെ.ആൻസലൻ നടത്തും.
ജനുവരി 21 ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ല്യു. ആർ. ഹീബ, മുൻ മന്ത്രി ഡോ. എ. നീലലോഹിതദാസൻ നാടാർ, കെ.പി.സി.സി. വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us