തിരുവനന്തപുരം: അരുണാചൽപ്രദേശിൽ മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തിയെന്ന് പൊലീസ്.
മരിച്ച മൂന്ന് പേരുടെയും ഇ-മെയിൽ ചാറ്റ് സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തി. 2021 മുതലുള്ള ഇമെയിൽ ചാറ്റ് വിവരങ്ങളാണ് ശേഖരിച്ചത്. ചാറ്റിന്റെ ഉള്ളടക്കം ഇപ്പോൾ പുറത്തുപറയാൻ കഴിയില്ലെന്നും തിരുവനന്തപുരം ഡിസിപി നിതിൻരാജ് വ്യക്തമാക്കി.
കൂടുതൽ പരിശോധനകളും അന്വേഷണവും ആവശ്യമാണ്. ബ്ലാക്ക് മാജിക് ആണോയെന്ന് ഈയൊരു ഘട്ടത്തിൽ പറയാൻ കഴിയില്ല. അവരുടെ വിശ്വാസത്തിന്റെയോ അവർ വായിച്ച ഏതെങ്കിലും പുസ്തകത്തിന്റെയോ പ്രേരണ ആത്മഹത്യയ്ക്ക് പിന്നിൽ ഉണ്ടായേക്കാം.
മറ്റാരുടെയെങ്കിലും പങ്ക് ഇതിലുണ്ടോ എന്നുള്ള കാര്യവും പരിശോധിക്കും. നവീനും ദേവിക്കും ആര്യയുമായി നാലുവർഷത്തെ പരിചയമുണ്ടെന്നും ഡിസിപി പറഞ്ഞു.