/sathyam/media/media_files/2025/09/24/sajikumar-2025-09-24-21-05-50.jpg)
തിരുവനന്തപുരം: റവന്യൂ ഇൻസ്പെക്ടറും കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന കൗൺസിലറുമായ അന്തരിച്ച സജികുമാറിനെ കേരള എൻ ജി ഒ അസോസിയേഷൻ അനുസ്മരിച്ചു.
കേരള എൻ ജി ഒ. അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ഡി സി സി സെക്രട്ടറി എം.ആർ. സൈമൺ അധ്യക്ഷത വഹിച്ചു.
കഠിനാധ്വാനിയും ജനകീയനും സത്യസന്ധനുമായ ഒരു ജീവനക്കാരനെയാണ് സജികുമാറിൻ്റെ അകാല മൃത്യുവിലൂടെ നഷ്ടമായതെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാർ അഭിപ്രായപ്പെട്ടു.
സർക്കാർ ജീവനക്കാർ മാതൃകയാക്കേണ്ട വ്യക്തിത്വമാണ് മുൻ വില്ലേജ് ഓഫീസർ കൂടിയായ സജികുമാർ എന്ന് മുൻ സഹകരണ ഓംബുഡ്സ്മാൻ എ. മോഹൻ ദാസ് അനുസ്മരണ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.
കെ.പി.സി.സി. സെക്രട്ടറി സി.ആർ. പ്രാണകുമാർ, ഡപ്യൂട്ടി തഹസീൽദാർ അജി, നേതാക്കളായ എസ്. ഉഷകുമാരി, സി.ആർ. ആത്മകുമാർ, ജോസ് വിക്ടർ, എ.ക്ലമൻ്റ്, എസ്.ഷാജി, നിബു. പൂഴിക്കുന്ന് സതീഷ് കുമാർ എന്നിവർ അനുസ്മരിച്ചു.