New Update
/sathyam/media/media_files/slRy8oUp3rexkKXdqMaO.jpg)
തിരുവനന്തപുരം: പുലയനാർ കോട്ടയിൽ ബധിരയും മൂകയുമായ വയോധികയെ വീട് കയറി ആക്രമിച്ചു.
Advertisment
ഗിരിജാ ദേവിയെയാണ് അയൽവാസി വീട് കയറി ആക്രമിച്ചത്.
തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റ വയോധികയെ ആദ്യം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അതിർത്തി തർക്കമാണ് വീട്ടിൽ കയറി ആക്രമിക്കാൻ കാരണമെന്ന് വീട്ടുകാർ പറയുന്നു.
വയോധിക വീട്ടില്‍ ഒറ്റയ്ക്ക് ഉണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.