തിരുവനന്തപുരം: തിരുവോണത്തെ വരവേല്‍ക്കാന്‍ അവസാനവട്ട ഒരുക്കങ്ങളിലേക്ക് മലയാളി കടക്കുന്ന ദിവസം. നാളത്തെ ആഘോഷത്തിനുള്ള സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിലാകും എല്ലാവരും. ഓണം പ്രമാണിച്ച് വിപണികളെല്ലാം സജീവമാണ്. അത്തം മുതല്‍ പത്ത് നാള്‍ നീളുന്ന ഓണം ഒരുക്കത്തില്‍, വിപണി ഏറ്റവും സജീവമാകുന്ന ദിവസമാകും ഇന്ന്. വൈകുന്നേരമാകും ഏറ്റവും തിരക്ക് അനുഭവപ്പെടുക.
ഓണമുണ്ണാനുള്ള എല്ലാ ഒരുക്കളും തേടി കുടുംബസമേതം വിപണിയിലിറങ്ങിയിരിക്കുകയാണ് ആളുകള്‍. വഴിയോരവിപണികളും സജീവമായിത്തന്നെയുണ്ട്. . ഓണം പൊടിപൊടിക്കാനുള്ള അവസാനവട്ട ഒരുക്കത്തിന്റെ ഓട്ടം എല്ലായിടത്തും കാണാം.
ഒത്തൊരുമയുടെ ഉത്സവം കൂടിയാണ് ഓണം. കുടുംബസമേതം ഒത്തുകൂടാനും സ്നേഹം പങ്കിടാനും കൂടി ഓണം അവസരമൊരുക്കുന്നു. നാളെ തിരുവോണ ദിനം ഒത്തൊരുമയുടെ മഹോത്സവം കൂടിയാകും മലായാളികള്‍ക്ക്.
പതിവ് പോലെ ഇത്തവണയും ഏറ്റവും സജീവമായത് വസ്ത്ര വിപണിയാണ്. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കച്ചവടം വന്‍കിട വസ്ത്രശാലകളിലും, തെരുവോരങ്ങളിലും ഒരുപോലെ നടക്കുന്നുണ്ട്.