കേരളത്തില്‍ തുടരുന്ന ഉഷ്ണ തരംഗത്തിലും കൊടുംചൂടിലും 257 കോടിയുടെ കൃഷിനാശം; 60,000 കര്‍ഷകര്‍ക്ക് കൃഷി നാശം സംഭവിച്ചതായി കൃഷി മന്ത്രി

സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയും മന്ത്രി പങ്കുവെച്ചു. ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പഴയ മാനദണ്ഡങ്ങൾ മാറ്റണമെന്നും വരൾച്ചാ ബാധിത പ്രദേശമായി കണക്കാക്കി കൂടുതൽ സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

New Update
p prasad-2

തിരുവനന്തപുരം: കേരളത്തിൽ തുടരുന്ന ഉഷ്‌ണ തരംഗത്തിലും കൊടുംചൂടിലും 257 കോടിയുടെ കൃഷിനാശമുണ്ടായതായി സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ്. 60,000 കർഷകർക്ക് കൃഷി നാശം സംഭവിച്ചതായും മന്ത്രി പറഞ്ഞു.

Advertisment

വേനൽ മഴ വേണ്ട രീതിയിൽ ലഭ്യമാവാത്തതും കീട ബാധ കൂടിയതും വിളവ് കുറയാൻ കാരണമായെന്നും വെള്ളത്തിന്റെ ലഭ്യത കുറവ് നെല്ല് ഉല്പാദനത്തെ ബാധിച്ചതായും മന്ത്രി വ്യക്തമാക്കി. അടിയന്തര സാഹചര്യം മറികടക്കാൻ കേന്ദ്ര സഹായം തേടുന്നതടക്കമുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

'നടപടി ആരംഭിക്കുന്നതിന്റെ ഭാഗമായി റിപ്പോർട്ട് തയ്യാറാക്കും. ഉദ്യോഗസ്ഥ സംഘത്തെ ഡൽഹിയിലേക്ക് അയച്ച് കേരളത്തിലെ സ്ഥിതിഗതികൾ കേന്ദ്രത്തെ ബോധ്യപ്പെടുത്തും' പി പ്രസാദ് പറഞ്ഞു.