ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും നേതൃത്വത്തിൽ നടക്കുന്ന ഫെസ്റ്റ് സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

ഫുട്ബാൾ, വോളിബാൾ, ക്രിക്കറ്റ്, കബഡി എന്നിവയിലാണ് മത്സരം. വിജയികളില്‍നിന്ന് ജില്ലാ ടീമുകളെ കണ്ടെത്തും. പാറശാല ബ്ലോക്ക് പഞ്ചായത്താണ് ആതിഥേയത്വം വഹിക്കുന്നത്. 

New Update
tvm jillapanchayat sports

പാറശാല: ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും നേതൃത്വത്തിൽ നടക്കുന്ന ഫെസ്റ്റ് സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ അധ്യക്ഷനായി. 

Advertisment

പാറശാല, ചെറുവാരക്കോണം, പൊഴിയൂർ പ്ലാമൂട്ടുക്കട എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തും നാല് മുനിസിപ്പാലിറ്റിയും തിരുവനന്തപുരം കോര്‍പറേഷനും മത്സരങ്ങളില്‍ പങ്കെടുക്കും. 


ഫുട്ബാൾ, വോളിബാൾ, ക്രിക്കറ്റ്, കബഡി എന്നിവയിലാണ് മത്സരം. വിജയികളില്‍നിന്ന് ജില്ലാ ടീമുകളെ കണ്ടെത്തും. പാറശാല ബ്ലോക്ക് പഞ്ചായത്താണ് ആതിഥേയത്വം വഹിക്കുന്നത്. 


പവതിയാൻവിളയിൽനിന്ന്‌ വിളംബര ജാഥയോടുകൂടി ആരംഭിച്ച ഫെസ്റ്റ് 17ന് വൈകിട്ട്‌ പ്ലാമൂട്ടുക്കടയിൽ സമാപിക്കും. സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്യും. 

ഫെസ്റ്റ് ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വിളപ്പിൽ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ ബെൻഡാർവിൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ വി എസ് ബിനു, സൂര്യ എസ് പ്രേം, പാറശാല പഞ്ചായത്ത് പ്രസിഡന്റ് എൽ മഞ്ചുസ്മിത എന്നിവര്‍ സംസാരിച്ചു.

Advertisment