ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/SziSFU3ZCd6yrIvBgVS7.jpg)
തിരുവനന്തപുരം: ബിജെപി ഓഫീസ് സെക്രട്ടറിയുടെ ശബ്ദ സംഭാഷണത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ആറ്റിങ്ങലിൽ ബിജെപി യുഡിഎഫ് സ്ഥാനാർത്ഥിയെ സഹായിച്ചു എന്നത് ശുദ്ധ അസംബന്ധമാണെന്നാണ് പ്രതികരണം.
Advertisment
ആറ്റിങ്ങലിൽ 2014ല്‍ കിട്ടിയത് 89,000 വോട്ടുകളാണെന്നും അത് 2,50,000ലേക്ക് ഉയർത്തിയത് തങ്ങളാണെന്നും പി കെ കൃഷ്ണദാസ് മാധ്യമങ്ങളോട് പറഞ്ഞു.
ഒരു വസ്തുതയും ഇല്ലാത്ത ആരോപണമാണ് ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജയരാജ് കൈമളിന്റേത്. റെക്കോർഡ് വോട്ടാണ് കഴിഞ്ഞ തവണ ആറ്റിങ്ങലിൽ എൻഡിഎയ്ക്ക് ലഭിച്ചത്.
2019ൽ ജയരാജ് തങ്ങളുടെ ഓഫീസ് സെക്രട്ടറി അല്ലായിരുന്നു. 2018 മുതൽ 21 വരെ ഓഫീസ് സെക്രട്ടറി ഗിരീശൻ ആയിരുന്നു. 2022 ലാണ് ജയരാജ് ഞങ്ങളുടെ ഓഫീസ് സെക്രട്ടറി ആയതെന്നും കൃഷ്ണദാസ് വ്യക്തമാക്കി.