മദ്യപിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞു; വായില്‍ മദ്യം ഒഴിച്ചശേഷം കഴുത്ത് ഞെരിച്ച് കൊന്നു; അമ്മയും സുഹൃത്തും അറസ്റ്റിൽ‌

New Update
police jeep-3

തിരുവനന്തപുരം: ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍. കന്യാകുമാരി അഞ്ചുഗ്രാമത്തിന് സമീപമാണ് അരും കൊല നടന്നത്.

Advertisment

നിദ്രവിള സ്വദേശികളായ സീനു പ്രബീഷ ദമ്പതികളുടെ മകന്‍ അരിസ്റ്റോ ബ്യൂലനാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ പ്രബീഷ (27), ആണ്‍സുഹൃത്ത് സദ്ദാം ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇരുവരും മദ്യപിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞു. ഇതില്‍ പ്രകോപിതരായാണ് കൊലപാതകം. കരച്ചില്‍ നിര്‍ത്താന്‍ കുഞ്ഞിന്റെ വായില്‍ മദ്യം ഒഴിച്ചശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Advertisment