/sathyam/media/media_files/2025/12/08/pram-nazir-movie-club-2025-12-08-19-44-07.jpg)
തിരുവനന്തപുരം: മലയാള സിനിമാ വ്യവസായ മേഖലക്ക് കൂടുതൽ പ്രചോദനം നൽകാൻ പ്രേംനസീർ മൂവി ക്ലബ്ബിൻ്റെ പ്രവർത്തന രൂപരേഖക്ക് സാധിക്കുമെന്ന് സംവിധായകൻ തുളസിദാസ് അഭിപ്രായപ്പെട്ടു.
സിനിമാസ്വാദകചർച്ചകൾ പോലുള്ള പ്രോഗ്രാമുകൾ മൂവി ക്ലബ്ബ് നടത്തുവാൻ പോകുന്നത് ഇതിനൊരു ഉദാഹരമാണെന്നും മൂവി ക്ലബ്ബ് ലോഗോ നടി ശ്രീലത നമ്പൂതിരിക്ക് നൽകി പ്രകാശനം ചെയ്ത് അദ്ദേഹം പറഞ്ഞു.
പ്രോജക്ട് ഡയറക്ടറും നടനുമായ വഞ്ചിയൂർ പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. സംവിധായകരായ ബാലുകിരിയത്ത്, ജോളിമസ്, ജഹാംഗീർ ഉമ്മർ, സാഹിത്യപ്രതിഭ സബീർ തിരുമല്ല, ഫിലിം പി.ആർ.ഒ അജയ് തുണ്ടത്തിൽ, താരങ്ങളായ ദീപാ ഷാനു, ഗൗരീ കൃഷ്ണ, ജസീന്ത മോറീസ്, സംഗീതജ്ഞൻ വാഴമുട്ടം ചന്ദ്രബാബു, സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, അജിത് കുമാർ, എം.എച്ച്. സുലൈമാൻ, പ്രണവം നാരായണൻ എന്നിവർ പങ്കെടുത്തു.
മൂവി ക്ലബ്ബ് ആദ്യമായി പുറത്തിറക്കുന്ന മ്യൂസിക്ക് ആൽബം പോസ്റ്റർ, പ്രേം സിംഗേഴ്സ് ലോഗോ പ്രകാശനവും സലീൽ ചൗധരി മ്യൂസിക്ക് നൈറ്റും നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us