Advertisment

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മൽസ്യ ബന്ധത്തിന് പോകുന്നവരടക്കം ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്. News | കേരളം | ലേറ്റസ്റ്റ് ന്യൂസ് | തിരുവനന്തപുരം

New Update
rrain UntitledD45454.jpg

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേർട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകകളിൽ അതി ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്.

Advertisment

ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മൽസ്യ ബന്ധത്തിന് പോകുന്നവരടക്കം ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.

ഈ രണ്ട് ജില്ലകൾക്ക് പുറമെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച എട്ട് ജില്ലകളിലും അടുത്ത അഞ്ചു ദിവസം ശക്തമായ മഴ ലഭിക്കും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Advertisment