Advertisment

ഫണ്ടില്ലാത്തത് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിസന്ധി; കൂപ്പണ്‍ അടിച്ച് പണം പിരിക്കാന്‍ ആലോചന, ജനങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് രമേശ് ചെന്നിത്തല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
ramesh chennithala

തിരുവനന്തപുരം: ഫണ്ടില്ലാത്തത് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിസന്ധിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

കോണ്‍ഗ്രസിന്റെ പണം ബിജെപി സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. കൂപ്പണ്‍ അടിച്ച് പണം പിരിക്കാനാണ് ആലോചന. ജനങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു.

സാമ്പത്തിക പ്രതിന്ധിയുടെ പശ്ചാത്തലത്തില്‍ പ്രാദേശിക അടിസ്ഥാനത്തില്‍ പണപ്പിരിവ് നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്താന്‍ മറ്റ് വഴികളില്ലെന്നും നേതൃത്വം വിലയിരുത്തിയിരുന്നു. 

Advertisment