തിരുവനന്തപുരം: ഇ പോസ് മെഷീന്‍ ക്രമീകരണവും റേഷന്‍ കട ഉടമകളുടെ സമരവും മൂലം സംസ്ഥാനത്ത് റേഷന്‍ കടകള്‍ നാല് ദിവസത്തേക്ക് അടഞ്ഞുകിടക്കും. ഇന്ന് മുതല്‍ ജൂലൈ 9 വരെയാണ് റേഷന്‍ ഷോപ്പുകള്‍ അടച്ചിടുന്നത്.
ഇ പോസ് ക്രമീകരണത്തിനായാണ് ഇന്ന് കടകള്‍ അടച്ചിടുന്നത്. നാളെ ഞായറാഴ്ച ആയതിനാല്‍ കടകള്‍ക്ക് അവധിയാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കടകള്‍ അടച്ചിട്ട് സമരത്തിലാണ് റേഷന്‍ കടയുടമകള്‍.
കഴിഞ്ഞ മാസത്തെ റേഷന്‍ വിതരണം ഈ മാസം അഞ്ച് വരെ നീട്ടിയിരുന്നു. അതുകൊണ്ടുതന്നെ ഈ മാസത്തെ റേഷന്‍ അഞ്ചാം തിയ്യതി വരെ വാങ്ങാന്‍ കഴിഞ്ഞിരുന്നുമില്ല.
വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജൂലൈ 8,9 തീയതികളിലെ റേഷന്‍ കടയുടമകളുടെ സമരം.