തിരുവനന്തപുരം ആർസിസിയിൽ സൗജന്യ സ്താനാർബുദ പരിശോധന

New Update
rcc

തിരുവനന്തപുരം: സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സൗജന്യ സ്താനാർബുദ പരിശോധന സംഘടിപ്പിക്കുന്നു. 

Advertisment

ഒക്ടോബർ ഒന്നു മുതൽ 31 വരെ ചൊവ്വ,വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് 1.30 മുതൽ 3.30 വരെയാണ് പരിശോധന ക്ലിനിക്കിന്റെ പ്രവർത്തനം. 30 വയസോ അതിന് മുകളിലൊ പ്രായമുള്ള വനിതകൾക്ക് ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്താം. 

സ്തനാർബുദത്തെ തടയുക, പ്രാരംഭദശയിൽ തന്നെ രോഗനിർണയം നടത്തി രോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കുക, അർബുദബാധിതരെ സാമൂഹികമായും മാനസികമായും പിന്തുണയ്ക്കുക തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് ഒക്ടോബർ മാസം പിങ്ക് മാസമായി ആചരിക്കുന്നത്. 

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിവസം പരിശോധന ഉണ്ടായിരിക്കില്ല. കൂടുതൽ വിവരങ്ങൾക്കും  പരിശോധന ബുക്ക് ചെയ്യുന്നതിനും 0471 252 22 99 എന്ന നമ്പരിൽ പകൽ 10 മണിക്കും 4 മണിക്കുമിടയിൽ (അവധി ദിവസങ്ങൾ ഒഴികെ ) ബന്ധപ്പെടാം.

Advertisment