തിരുവനന്തപുരം: നവകേരള സദസ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ഹിമാലയന്‍ ബ്ലണ്ടറാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രിസഭ ജനങ്ങളിലേക്ക് പോവുകയാണ്. സദസ്സ് ജനങ്ങള്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു.
പ്രതിപക്ഷം ക്രിയാത്മക വിമര്‍ശനം ആണ് ഉന്നയിക്കേണ്ടത്. പ്രതിപക്ഷം ഗുണപരമായ കാര്യങ്ങളില്‍ പിന്തുണ നല്‍കണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
പ്രതിപക്ഷ എംഎല്‍എമാര്‍ക്കും പങ്കെടുക്കാന്‍ താല്‍പര്യം ഉണ്ട്. നേതൃത്വം തടഞ്ഞതിലാണ് അവര്‍ക്ക് ദുഃഖം. നവ കേരള സദസ്സില്‍ പങ്കെടുക്കാതെ പ്രതിപക്ഷം മാറി നില്‍ക്കുന്നത് ജനങ്ങളെ അപമാനിക്കല്‍ ആണെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.