തിരുവനന്തപുരം: റോബിന്‍ ബസിനെതിരെ പ്രതികരിച്ച് മുന്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. വാഹന ഉടമ കോടതിയില്‍ പോയി അനുമതി വാങ്ങണമെന്ന് കെ ബി ഗണേഷ്‌കുമാര്‍ പ്രതികരിച്ചു. അനുമതിയുണ്ടെങ്കില്‍ ആരും ചോദിക്കില്ല.
വാഹനമോടിക്കാന്‍ കോടതി അനുമതി വേണം. പിഴ ഈടാക്കിയത് കോടതി നിയമലംഘനമുള്ളതിനാല്‍. വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല. ബസ് ഓടിക്കാന്‍ കോടതി അനുമതി നല്‍കിയാല്‍ പിന്നെ ആരും ചോദിക്കില്ല. നിയമലംഘനം ഉണ്ടായത് കൊണ്ടാണ് തമിഴ്‌നാട്ടിലും ഫൈന്‍ ഈടാക്കിയതെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
അതേസമയം, തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് റോബിന്‍ ബസ് ഉടമ ഇന്ന് കത്ത് നല്‍കും. ഗാന്ധിപുരം ആര്‍ടി ഓഫീസിലെത്തിയാണ് റോബിന്‍ ബസ് ഉടമ ഗിരീഷ് കത്ത് നല്‍കുക.
ഓഫീസ് അവധിയായതിനാല്‍ മോട്ടോര്‍ വെഹിക്കിള്‍ ഡയറക്ടര്‍ എത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ്‌നാട് ആര്‍ടിഒ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബസുടമ കത്ത് നല്‍കുന്നത്.