തിരുവനന്തപുരം: സാംമ്പോ അസോസിയേഷൻ തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ വിമൻസ് ഡേയോട് അനുബന്ധിച്ചു സാംമ്പോ സെൽഫ് ഡിഫെൻസ് ട്രെയിനിങ് പ്രോഗ്രാമും സെൽഫ് അവയറനെസ്സ് പ്രോഗ്രാമും സംഘടിപ്പിച്ചു.
വെരാന്ത റേസ് അക്കാദമിയുടെ വിദ്യാർഥികൾക്കാണ് തിരുവനന്തപുരത്തു വച്ചു അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ചു പ്രോഗ്രാം സംഘടിപ്പിച്ചത്.
സാംമ്പോ തിരുവനന്തപുരം ഫൗൻഡറും ജില്ല പ്രസിഡന്റ്റുമായ മാസ്റ്റർ രാഹുൽ എച്ച് എസിന്റെ സ്വാഗതപ്രസംഗത്തിൽ ആരംഭിച്ച പ്രോഗ്രാമിൽ പ്രശസ്ത സിനിമ നടിയും സാമൂഹിക പ്രവർത്തക ടി ടി ഉഷ മുഖ്യ അഥിതിയായി പങ്കെടുക്കുകയും സ്ത്രീയുടെ സുരക്ഷയെ പറ്റിയും സ്ത്രീ ശാക്തീകരണത്തെയും പറ്റി സംസാരിക്കുകയും ചെയ്തു.
തുടർന്ന് എൻ എൽ പി പ്രാക്ടീഷനെർ രമ്യ പ്രസാദ് വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നേടുവാനുള്ള ക്ലാസുകൾ നൽകുകയും ചെയ്തു. സംബോ കേരള റെഫെരീ ആകാശ് ആർ എസ് അന്താരാഷ്ട്ര സാംമ്പോ പ്ലയെർ ഹാരീഷ് വിജയൻ, സ്റ്റേറ്റ് പ്ലയെർ ആകാശ് എസ് എസ് സാംമ്പോ വിദ്യകൾ പ്രദർശിപ്പിച്ചു.
തുടർന്ന് സംബോ ട്രിവാൻഡ്രം കോച്ചായ അജയ് എ സെൽഫ് ഡിഫെൻസ് ടെക്‌നിക്‌സ് പ്രദർശിപ്പിച്ചു. മാസ്റ്റർ രാഹുൽ ഇച്ച് എസ് സാംമ്പോയുടെ അഡ്വാൻസ്ഡ് ടെക്നിക്കൽ സേഷൻസ് നൽകുകയും ചെയ്തു. 300ഇൽ പരം വിദ്യാർത്ഥികൾ പ്രോഗ്രാമിൽ പങ്കെടുത്തു