/sathyam/media/media_files/2025/05/24/kcWpz5MuPPFPu6TmpbGI.jpg)
തി​രു​വ​ന​ന്ത​പു​രം: കാ​റി​ൽ ക​ട​ത്തി​യ 45 കി​ലോ ച​ന്ദ​ന​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ. കി​ളി​മാ​നൂ​ർ തൊ​ളി​ക്കു​ഴി​യി​ലാ​ണ് സം​ഭ​വം.
ഇ​ട്ടി​വ മ​ണ​ൽ​വെ​ട്ടം കോ​ഴി​യോ​ട് ക​ളി​യി​ലി​ൽ വീ​ട്ടി​ൽ ന​വാ​സ് (45), ചി​റ​യി​ൻ​കീ​ഴ് മു​ദാ​ക്ക​ൽ ഊ​രു​പൊ​യ്ക പ്ര​മീ​ളാ​ല​യ​ത്തി​ൽ പ്ര​മോ​ദ് (50) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ച​ന്ദ​നം ക​ട​ത്താ​ൻ ഇ​വ​ർ ഉ​പ​യോ​ഗി​ച്ച ഓ​ൾ​ട്ടോ കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ചാ​ക്കി​ൽ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ച്ച നി​ല​യി​ലാ​യി​രു​ന്നു ച​ന്ദ​ന​ത്ത​ടി ക​ണ്ടെ​ത്തി​യ​ത്.
ച​ന്ദ​നം പ്ര​മോ​ദി​ന് വി​റ്റ പെ​രി​ങ്ങാ​വ് സ്വ​ദേ​ശി ന​ജാം, ഇ​ട​നി​ല​ക്കാ​ര​നാ​യ കാ​ഞ്ഞി​ര​ത്തും​മൂ​ട് സ്വ​ദേ​ശി വി​ഷ്ണു എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്.
ന​ജാ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കോ​ഴി ഫാ​മി​ൽ ര​ണ്ടു ചാ​ക്കു​ക​ളി​ലാ​ക്കി ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ച​ന്ദ​നം കാ​റി​ൽ ക​യ​റ്റി ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​നം വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ പി​ടി​യി​ലാ​യ​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us