തിരുവനന്തപുരത്തുകാർക്ക് വേണ്ടത് ഹിന്ദുത്വയുടെ ശബ്ദം ആണെങ്കിൽ അതിന് യോജിച്ചയാൾ ഞാനല്ല: ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരാതെ പ്രചരണത്തിനു ഇറങ്ങുന്നത് ശരിയല്ലെന്ന് ശശി തരൂര്‍

New Update
ഒരുകാരണവശാലും ബിജെപിക്ക് കേരളത്തിൽ ഇടപെടാൻ അവസരം നൽകില്ല ;  സ്വകാര്യ ബില്‍ നിലനില്‍ക്കണമെങ്കില്‍ ശബരിമല ആചാര സംരക്ഷണത്തിന് ഭരണഘടനാഭേദഗതി വേണമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരാതെ പ്രചരണത്തിനു ഇറങ്ങുന്നത് ശരിയല്ലെന്ന് ശശി തരൂർ. എംപിയെന്ന നിലയിൽ പ്രവർത്തനം തുടരുകയാണ്. 

Advertisment

താൻ ആരെയും ആക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടല്ല വോട്ട് തേടുന്നത്. രാജീവ്‌ ചന്ദ്രശേഖർ ആദ്യമായിട്ടാണ് വോട്ട് ചോദിക്കാൻ ഇറങ്ങുന്നത്, എന്താകുമെന്ന് നോക്കാം. മുൻകാല പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് താൻ വോട്ട് ചോദിക്കാറെന്നും തരൂർ പറഞ്ഞു.

തിരുവനന്തപുരത്തുകാർക്ക് തന്നെ നന്നായി അറിയാം. 15 വർഷമായി ജനങ്ങൾക്കൊപ്പം നിൽക്കുന്നയാളാണ് താൻ. ഇവിടെ ഇനി പ്രത്യേക പ്രചരണത്തിന്റെ ആവശ്യമില്ല. താൻ ഹിന്ദുമത വിശ്വാസിയാണ്. പക്ഷേ ഹിന്ദുത്വയോട് യോജിപ്പില്ല.

ഹിന്ദുത്വ എന്ന് പറഞ്ഞാൽ ഹിന്ദു സമുദായവുമായി ബന്ധമില്ല. ഹിന്ദുത്വയെ താൻ എതിർക്കും. ബഹുസ്വരതയ്ക്ക് വേണ്ടി ശബ്‌ദിക്കാൻ കഴിഞ്ഞ 15 വർഷമായി താൻ ഉണ്ടായിരുന്നു. തിരുവനന്തപുരത്തുകാർക്ക് വേണ്ടത് ഹിന്ദുത്വയുടെ ശബ്ദം ആണെങ്കിൽ അതിന് യോജിച്ചയാൾ താനല്ല.

തിരുവനന്തപുരത്ത് എംപിയെ കാണാൻ ഇല്ലെന്ന പ്രചരണത്തിനും തരൂർ മറുപടി നൽകി. തിരുവനന്തപുരത്ത് ഇരിക്കാനല്ല തന്നെ തെരഞ്ഞെടുത്ത് വിട്ടിരിക്കുന്നത്. ഡൽഹിയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് പ്രധാനമെന്നും തരൂർ പറഞ്ഞു.

Advertisment