കണ്ണൂർ സർവ്വകലാശാല സെനറ്റിലേക്ക് സിൻഡിക്കേറ്റ് നാമനിർദ്ദേശം ചെയ്ത 14 പേരുകളിൽ 12 പേരുകൾ ഗവർണർ തള്ളി; സിൻഡിക്കേറ്റ് പട്ടികയിൽ നിന്ന് നിലനിർത്തിയത് കഥാകൃത്ത് ടി. പത്മനാഭനെയും ഗവേഷക വിദ്യാർഥി ആയിഷ ഫിദയെയും മാത്രം; ഗവർണർ കൂട്ടിച്ചേർത്തത് ആർഎസ്എസ് - കോൺഗ്രസ് നേതാക്കളെയാണെന്ന് എസ്എഫ്ഐ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
arif muhammed khan

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല സെനറ്റിലേക്ക് സിൻഡിക്കേറ്റ് നാമനിർദ്ദേശം ചെയ്ത 14 പേരുകളിൽ 12 പേരുകൾ ഗവർണർ തള്ളി. കഥാകൃത്ത് ടി. പത്മനാഭനെയും ഗവേഷക വിദ്യാർഥി ആയിഷ ഫിദയെയും മാത്രമാണ് സിൻഡിക്കേറ്റ് പട്ടികയിൽ നിന്ന് നിലനിർത്തിയത്.

Advertisment

പകരം ഗവർണർ കൂട്ടിച്ചേർത്തത് ആർഎസ്എസ് - കോൺഗ്രസ് നേതാക്കളെയാണെന്ന് എസ്എഫ്ഐ ആരോപിച്ചു. മാനദണ്ഡം മറികടന്ന് ഹൈസ്കൂൾ ഹെഡ്മാസ്റ്ററുടെ വിഭാഗത്തിൽ ഗവർണർ എൽപി സ്കൂൾ ഹെഡ്മാസ്റ്ററെ ശുപാർശ ചെയ്തതായും എസ്എഫ്ഐ ആരോപിക്കുന്നു.

ഗവർണർ ശുപാർശ ചെയ്തവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെനറ്റ് യോഗം ചേരാൻ അനുവദിക്കില്ലെന്നാണ് എസ്എഫ്ഐ നിലപാട്.