ഷീലയ്ക്കും പ്രഭാവർമ്മയ്ക്കും പുരസ്കാരം സമ്മാനിച്ചു

ഫിലിം സൊസൈറ്റി ജനറൽ സെക്രട്ടറി ആർ ബിന്ദു, നടൻ ശങ്കർ, ജി വേണു ഗോപാൽ, ബാലു കിരിയത്ത്, പ്രേംകുമാർ, സൂര്യകൃഷ്ണമൂർ ത്തി, ജോർജ് ഓണക്കൂർ, രാജസേനൻ, ജി എസ് വിജയൻ, സുരേഷ് ഉണ്ണിത്താൻ, വേട്ടക്കുളം ശിവാനന്ദൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

New Update
shhUntitled.m.jpg

തിരുവനന്തപുരം: സത്യജിത് റേ ഫിലിം സൊ സൈറ്റിയുടെ "സത്യജിത് റേ ഫിലിം അവാർഡ്" നടി ഷീലയ്ക്കും സാഹിത്യ പു രസ്കാരം പ്രഭാവർമ്മയ്ക്കും സ്പീക്കർ എ എൻ ഷംസീർ സമ്മാനിച്ചു.

Advertisment

എകെജി ഹാളിലെ ചടങ്ങിൽ സത്യജിത് റേ ഫിലിം സൊസൈറ്റി ചെയർമാൻ സജിൻ ലാൽ അധ്യക്ഷനായി. ടെലിവിഷൻ അവാർഡുകളും ഡോക്യുമെന്ററി, ഷോർട്ട്ഫിലിം പുരസ്കാരങ്ങളും സത്യജിത് റേ ഗോൾഡൻ പെൻ ബുക്ക്സ് എന്നിവയും വിതരണം ചെയ്തു. 

ഫിലിം സൊസൈറ്റി ജനറൽ സെക്രട്ടറി ആർ ബിന്ദു, നടൻ ശങ്കർ, ജി വേണു ഗോപാൽ, ബാലു കിരിയത്ത്, പ്രേംകുമാർ, സൂര്യകൃഷ്ണമൂർ ത്തി, ജോർജ് ഓണക്കൂർ, രാജസേനൻ, ജി എസ് വിജയൻ, സുരേഷ് ഉണ്ണിത്താൻ, വേട്ടക്കുളം ശിവാനന്ദൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നിർമ്മാതാക്കളായ വിനോദ്കരിച്ചേരി (ചിത്രം:കുത്തൂട്) ടൈറ്റസ് പീറ്റർ (ചിത്രം: ഇതുവരെ), രാമചന്ദ്രൻ നായർ (ചിത്രം: ജൈവം), അഭിനേതാവ് രാജസേനൻ (മികച്ച നടൻ) ശാലു മേനോൻ (മികച്ച നടി ) മെഹമ്മൂദ് കെ.എസ് (മികച്ച സംവിധായകൻ) തുടങ്ങി നൂറിലധികം പേർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

നടി ഷീലയെ ആദരിക്കുന്ന ഷീലാമൃതം എന്ന സംഗീത പരിപാടിയും ചടങ്ങിനോടനുബന്ധിച്ച് നടന്നു.

Advertisment