തിരുവനന്തപുരം: ക്യാമ്പസുകളില്‍ എസ്എഫ്‌ഐ ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ക്യാമ്പസുകളില്‍ ഇവര്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. കോളജുകളിലേക്ക് മക്കളെ അക്കാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുന്നെന്നും എല്ലാ ആക്രമണങ്ങളെയും പ്രോത്സാഹിപ്പിക്കുന്നത് മുഖ്യമന്ത്രിയാണെന്നും വിഡി സതീശന്‍ പറഞ്ഞു.
ആള്‍ക്കൂട്ട ആക്രമണത്തിന് സമാനമായരീതിയിലാണ് പൂക്കോട് കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥിന് നേരെയുണ്ടായതെന്ന് സതീശന്‍ പറഞ്ഞു. ഇത്രയും ദിവസമായിട്ടും ഈ വിഷയത്തില്‍ മുഖ്യമന്ത്രിയേന്തേ മഹാമൗനം തുടരുന്നത്. സിദ്ധാര്‍ഥിന്റെ മരണത്തില്‍ ഡീനിനെ പ്രതിയാക്കണം.
കൂടാതെ ആരോപണ വിധേയരായ അധ്യാപകരെ മാറ്റിനിര്‍ത്തണമെന്നും സതീശന്‍ പറഞ്ഞു.എസ്എഫ്‌ഐയുടെ ക്രിമിനലുകളെ പൊലീസ് സംരക്ഷിക്കുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് എസ്എഫ്‌ഐ നേതാക്കള്‍.
ലോ കോളജില്‍ കെഎസ് യു പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിക്കുന്നതിന് നേതൃത്വം നല്‍കിയത് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയാണ്.
പൊലീസുകാരന്റെ കര്‍ണപുടം അടിച്ചുതകര്‍ത്തതും എസ്എഫ്‌ഐക്കാരാണ്. ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും സതീശന്‍ പറഞ്ഞു.