തിരുവനന്തപുരം: സ്പോർട്ട്സ് കൗൺസിലിന്റെ സീനിയർ കായിക പരിശീലകരെ ആദരിച്ചു. ഏറ്റവും സീനിയറായ സ്പോർട്ട്സ് കൗൺസിൽ പെൻഷൻ അംഗവും ആദ്യ കാല ക്രിക്കറ്റ് പരിശീലകനുമായിരുന്ന എസ് ഗണേശൻ, അത് ലറ്റിക് കോച്ച് ദ്രോണാചാര്യ ടി.പി. ഔസേപ്പ്, വോളീബോൾ പരിശീലകരായ ബാലഗോപാലൻ കെ.കെ, സേതുമാധവൻ, ഫുട്ബോൾ കോച്ച് കെ.കെ ശ്രീധരൻ എന്നിവരെ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗത്തിൽ ' പ്രസിഡൻറ് പി. അനിലാൽ പൊന്നാടയും മെമെന്റേയും നല്കി ആദരിച്ചു.