വർക്കല വിനോദസഞ്ചാര മേഖലയിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന: പിടിച്ചെടുത്തത് നിരവധി പഴകിയ ഭക്ഷണ സാധനങ്ങൾ

പ്ലാസ്റ്റിക് കവറുകളിലും കപ്പുകളിലും സൂക്ഷിച്ച ഭക്ഷണ സാധനങ്ങളാണ് പിടിച്ചെടുത്തവയിൽ കൂടുതലും

New Update
stale

തിരുവനന്തപുരം: വർക്കല വിനോദസഞ്ചാര മേഖലയിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന. നിരവധി ഹോട്ടലുകളിൽ നിന്ന് പിടികൂടിയത് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ.

Advertisment

 വർക്കല നഗരസഭയുടെ ആരോഗ്യ വിഭാഗമാണ് ഇന്നലെ മിന്നൽ പരിശോധന നടത്തിയത്. സ്റ്റാർ ഹോട്ടലിൽ നിന്നടക്കമാണ് പഴകിയ ഭക്ഷണവും മത്സ്യവും ഇറച്ചിയും പിടികൂടിയത്.

പഴകിയ ഭക്ഷണം പ്രദർശിപ്പിച്ചതിനും സൂക്ഷിച്ചതിനും ആകെ 90,000 രൂപ പിഴ ചുമത്തി. ഇതിൽ 30,000 രൂപ സംഭവസ്ഥലത്ത് വെച്ച് തന്നെ ഈടാക്കി. ഗേറ്റ് വേ, സജോയ്സ്, ഇന്ദ്രപ്രസ്ഥ ഉൾപ്പടെ 26 പ്രമുഖ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

പ്ലാസ്റ്റിക് കവറുകളിലും കപ്പുകളിലും സൂക്ഷിച്ച ഭക്ഷണ സാധനങ്ങളാണ് പിടിച്ചെടുത്തവയിൽ കൂടുതലും. തയാറാക്കി വച്ചിരിക്കുന്ന ഭക്ഷണത്തിൽ ഡേറ്റ് ഉൾപ്പടെ ഇല്ലായിരുന്നു. പഴകിയ ഇറച്ചി, മത്സ്യം, കറികൾ, എണ്ണ തുടങ്ങി പിടികൂടിയ പഴകിയ ഭക്ഷണം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നഗരസഭയ്ക്ക് മുന്നിൽ പ്രദർശിപ്പിച്ചു.

വരും ദിവസങ്ങളിലും വർക്കലയിലെ ഹോട്ടലുകളിൽ ശക്തമായ പരിശോധനകൾ തുടരുമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

ഭക്ഷ്യവിഷബാധയേറ്റ നിരവധി സംഭവങ്ങൾ ഉണ്ടായതിനാലാണ് സംസ്ഥാന വ്യാപക പരിശോധന നടത്തിയത്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ കെ.എം.ലാജിയും അറിയിച്ചു.

Advertisment