സംസ്ഥാന സ്‌കൂൾ കായികമേളയുടെ ചരിത്രത്തിൽ പുതിയ അധ്യായം.  ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് ഈ വർഷം മുതൽ. സ്വർണക്കപ്പിന് സവിശേഷതകൾ ഏറെ: ശിൽപ്പിക്കും നിറഞ്ഞ കൈയ്യടി

ആർട്ടിസ്റ്റ് അഖിലേഷ് അശോകൻ ആണ് ഈ മനോഹരമായ കപ്പ് രൂപകൽപ്പന ചെയ്തത്

New Update
Untitled-1

തിരുവനന്തപുരം:  സംസ്ഥാന സ്‌കൂൾ കായികമേളയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട്, ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്ന ജില്ലയ്ക്ക് സമ്മാനിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് ഈ വർഷം മുതൽ നൽകിത്തുടങ്ങുകയാണ്. 

Advertisment

മുഖ്യമന്ത്രിയുടെ സ്വർണക്കപ്പിൻ്റെ സവിശേഷതകൾ:

കേരളീയതയുടെ പ്രതീകമായാണ് കപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാഹളം മുഴക്കുന്ന തനത് സംഗീത ഉപകരണമായ കൊമ്പ് ആണ് കപ്പിലെ പ്രധാന പ്രതീകം. ഒപ്പം സ്‌പോർട്‌സിന്റെ വെളിച്ചം കെടാതെ സൂക്ഷിക്കുന്ന ദീപശിഖയും കപ്പിന്റെ ഭാഗമാണ്. 

Untitled-1

പതിനാല് ജില്ലകളെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സ് മാതൃകയിലുള്ള പതിനാല് വളയങ്ങൾ, പതിനാല് ആനകൾ,  ഇൻക്ലൂസീവ് സ്‌പോർട്‌സിനെ ഉൾപ്പെടെ പ്രതിനിധാനം ചെയ്യുന്ന പതിനാല് കായിക ഇനങ്ങൾ എന്നിവ കപ്പിൽ ആലേഖനം ചെയ്തിട്ടുണ്ട്. 

സംസ്ഥാന സ്‌കൂൾ കായികമേളയുടെ സ്ഥിരം ലോഗോയും കപ്പിൽ പതിപ്പിച്ചിട്ടുണ്ട്. ടെൻഡർ നടപടികളിലൂടെ മലബാർ ഗോൾഡ് ആണ് കപ്പ് നിർമ്മിച്ചിരിക്കുന്നത്.

നൂറ്റി പതിനേഴര പവൻ അതായത് തൊള്ളായിരത്തി നാൽപതേ പോയിന്റ് രണ്ടേ നാല് ഗ്രാം (940.24)  ആണ് സ്വർണ്ണത്തിന്റെ മൊത്തം തൂക്കം.

ഇരുപത്തിരണ്ട് കാരറ്റ് ബി ഐഎസ് നയൻ വൺ സിക്‌സ് ഹാൾമാർക്ക് ചെയ്ത സ്വർണ്ണത്തിലാണ് നിർമ്മാണം. 

SCHOOL-MEET

തേക്കിൽ പണിതീർത്ത പീഠത്തിൽ ബ്രാസ് പ്ലേറ്റിങ്ങിൽ കേരള സ്‌കൂൾ കായികമേള എന്നും 'ദ ചീഫ് മിനിസ്റ്റേഴ്‌സ് കപ്പ് എന്നും ആലേഖനം ചെയ്തിട്ടുണ്ട്. 

ഏകദേശം നാലേ പോയിന്റ് മൂന്നേ ഏഴ് കിലോഗ്രാം ആണ് മൊത്തം ഭാരം. കപ്പിന് ലൈഫ് ലോങ്ങ് സൗജന്യ മെയിന്റനൻസും ഒരു വർഷത്തെ ഇൻഷുറൻസ് പരിരക്ഷയും നിർമ്മാതാക്കൾ ഉറപ്പുനൽകിയിട്ടുണ്ട്. 

Untitled-1

ആർട്ടിസ്റ്റ് അഖിലേഷ് അശോകൻ ആണ് ഈ മനോഹരമായ കപ്പ് രൂപകൽപ്പന ചെയ്തത്.

Advertisment