കോവളത്ത് വിദേശ വനിതയ്ക്ക് തെരുവ് നായയുടെ കടിയേറ്റു

ബീച്ചിന് വശത്തൂടെ നടന്നുപോകുന്നതിനിടെ യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണം ഉണ്ടായത്.

New Update
stray dogs in kottayam town


തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. റഷ്യൻ പൗര പൗളിനയെയാണ് (31) തെരുവുനായ ആക്രമിച്ചത്. 

Advertisment

ഇവരുടെ വലുതു കണങ്കാലിലാണ് തെരുവുനായ കടിച്ചത്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. 

ആക്രമണത്തിൽ വിദേശ വനിതയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ബീച്ചിന് വശത്തൂടെ നടന്നുപോകുന്നതിനിടെ യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണം ഉണ്ടായത്. 

കടിയേറ്റ ഉടൻ തന്നെ വിഴിഞ്ഞം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകിയതിനു ശേഷം തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 

Advertisment